728-pixel-x-90-2-learn
728-pixel-x-90
<< >>

യു എസില്‍ ഒരു രാത്രിപാര്‍ട്ടിക്ക് പോയി; കണ്ണ് തുറന്നപ്പോള്‍ കാനഡയില്‍

മിഷിഗണ്‍: അമേരിക്കന്‍ സ്റ്റേറ്റായ മിഷിഗണില്‍ ഒരു രാത്രി പാര്‍ട്ടി കഴിഞ്ഞ് പുലര്‍ന്നപ്പോള്‍ മിക്കപേരും കനേഡിയന്‍ കോസ്റ്റ്ഗാര്‍ഡിന്റെ പിടിയില്‍.ഒന്നും രണ്ടുമല്ല ആയിരത്തിലേറെ പേരാണ് ഒറ്റയടിക്ക് പിടിക്കപ്പെട്ടത്.അല്‍ഭുതകരമായ സംഭവത്തിലെ വില്ലന്‍ പ്രതീക്ഷിക്കാതെ വീശിയ കാറ്റാണ്.

ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് കുറച്ചുനേരത്തേക്കെങ്കിലും ഏതാനും അമേരിക്കക്കാരെ വ്യാകുലരാക്കുന്ന സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്.മിഷിഗണിനും കാനഡയുടെ ഒന്റാറിയോ പ്രവിശ്യയ്ക്കും ഇടയിലൂടെയാണ് സെന്റ് ക്ലെയര്‍ നദി ഒഴുകുന്നത്.ഈ നദിയില്‍ വര്‍ഷം തോറും നടക്കുന്ന പോര്‍ട്ട് ഹുറോണ്‍ ഫ്‌ളോട്ട് ഡൗണ്‍ പാര്‍ട്ടിയില്‍ നിരവധി പേരാണ് ചങ്ങാടത്തിലും വാട്ടര്‍ ട്യൂബുകളിലുമായി മദ്യസല്‍ക്കാരവും മറ്റുമായി ഒത്തുകൂടാറുള്ളത്.കഴിഞ്ഞ ഞായറാഴ്ച്ച ഇത്തരത്തില്‍ നിന്തിക്കളിച്ചുല്ലസിച്ചവര്‍ പാര്‍ട്ടികഴിഞ്ഞ് ഉണരുമ്പോള്‍ കാണുന്നത് കോസ്റ്റ് ഗാര്‍ഡുമാര്‍ പിടികൂടുന്നതാണ്.ശ്രദ്ധിച്ചപ്പോഴാണ് അവരുടെ യൂണിഫോം അമേരിക്കയുടേതല്ല കാനഡയുടേതാണെന്ന് വ്യക്തമായത്.നദിയിലൂടെ അബദ്ധത്തില്‍ ഒഴുകിയെത്തിയിരിക്കുന്നത് കാനഡയിലാണെന്നറിഞ്ഞതോടെ പലരും പാസ്‌പോര്‍ട്ട് ഇല്ലാത്തതോര്‍ത്ത് വ്യാകുലരായി.ചിലര്‍ വെള്ളത്തിലേക്കെടുത്തുചാടി സ്വന്തം രാജ്യത്തേക്ക് നീന്താന്‍ നോക്കി.അവരെയും കനേഡിയന്‍ കോസ്റ്റ്ഗാര്‍ഡ് പിടികൂടി.പിടികൂടിയ ആയിരത്തിലധികം അമേരിക്കക്കാരെയും അധികൃതര്‍ ബസ്സുകളില്‍ സ്വന്തം രാജ്യത്തെത്തിച്ചു.

സെന്റ് ക്ലെയര്‍ നദിയില്‍ രാത്രി പാര്‍ട്ടിയുടെ ആഘോഷത്തില്‍ ലയിച്ചപ്പോള്‍ പിതിവില്ലാതെ വീശിയ കാറ്റാണ് വില്ലനായത്. കാറ്റില്‍ ഒഴുകിയ ചങ്ങാടവും ട്യൂബുമെല്ലാം മറുകരയായ കനേഡിയന്‍ അതിര്‍ത്തിയില്‍ എത്തിച്ചേരുകയായിരുന്നു.എല്ലാവരെയും ബസ്സുകളില്‍ നാട്ടിലെത്തിച്ചതോടെ അമേരിക്ക സോഷ്യല്‍ മീഡിയയിലൂടെ കാനഡയ്ക്ക് നന്ദിയും അറിയിച്ചു.

INDIANEWS24.COM Michigan

Leave a Reply