728-pixel-x-90-2-learn
728-pixel-x-90
<< >>

യു എസിന്റെയും യു കെയുടേയും പാസ്‌പോര്‍ട്ടുകള്‍ ഏറ്റവും ശക്തം

ലോകത്ത് ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് യു എസിന്റെയു യു കെയുടെയും പാസ്‌പോര്‍ട്ടുകളാണ്.പാസ്‌പോര്‍ട്ട് സംബന്ധിച്ച് തയ്യാറാക്കിയ ആര്‍ത്തോണ്‍ പട്ടികയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ലോകത്തെ ഓരോ രാജ്യക്കാര്‍ക്കും വിസയില്ലാതെ സന്ദര്‍ശിക്കുവാന്‍ അവരുടെ പാസ്‌പോര്‍ട്ടില്‍ അനുമതി നല്‍കിയിട്ടുണ്ട്.പാസ്‌പോര്‍ട്ടിന്റെ ശക്തി അളക്കുന്നതും ഇത്തരത്തില്‍ പരമാവധി രാജ്യങ്ങളില്‍ സന്ദര്‍ശിക്കാനാവുന്നതിന്റെ മാനദണ്ഡത്തിലാണെന്ന് ആര്‍ത്തോണ്‍ കാപ്പിറ്റല്‍ പറയുന്നു.ആര്‍ത്തോണ്‍ കാപ്പിറ്റല്‍ പുറത്തിറക്കിയ പട്ടികയില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.ഇതനുസരിച്ച് യു എസിന്റെയും യു കെയുടെയും പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 147 രാജ്യങ്ങളില്‍ വിസയില്ലാതെ സന്ദര്‍ശിക്കാനാകും.ആര്‍ത്തോണ്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചതിനാലാണ് ഈ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് ലോകത്ത് ഏറ്റവും ശക്തിയുള്ളതെന്ന് വിശേഷിപ്പിക്കുന്നത്.

വിസയില്ലാതെ 59 രാജ്യങ്ങളില്‍ സന്ദര്‍ശിക്കാവുന്ന ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ആര്‍ത്തോണ്‍ പട്ടികയില്‍ 59-ാം സ്ഥാനത്താണ്.ഇന്ത്യക്കൊപ്പം ഇത്രയും തന്നെ രാജ്യങ്ങളില്‍ സന്ദര്‍ശിക്കാനാകുന്ന മറ്റൊരു രാജ്യം കൂടിയുണ്ട്, ജോര്‍ജിയ.ഇന്ത്യയുടെ അയല്‍ രാജ്യക്കാരായ പാക്കിസ്ഥാന്‍ ആര്‍ത്തോണ്‍ പട്ടികയില്‍ 71-ാം സ്ഥാനത്തും ബംഗ്ലാദേശ് 67-ാം സ്ഥാനത്തുമാണ്.

INDIANEWS24.COM International Desk

Leave a Reply