728-pixel-x-90-2-learn
728-pixel-x-90
<< >>

യു​എ​ൻ ര​ക്ഷാ​സ​മി​തി​യി​ല്‍ ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കിനു താല്‍ക്കാ​ലി​ക അം​ഗ​ത്വം

ന്യൂയോര്‍ക്ക് : യു​എ​ൻ ര​ക്ഷാ​സ​മി​തി​യി​ല്‍ ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കിനു താല്‍ക്കാ​ലി​ക അം​ഗ​ത്വം ലഭിച്ചു.ഇദംപ്രഥമമായാണ് ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ന് ര​ക്ഷാ​സ​മി​തി​യി​ല്‍ അം​ഗ​ത്വം ല​ഭി​ക്കു​ന്ന​ത്. യു​എ​ൻ ജ​ന​റ​ല്‍ അ​സം​ബ്ലി​യി​ലെ 193 രാ​ജ്യ​ങ്ങ​ളി​ല്‍ 184 രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് അം​ഗ​ത്വം ല​ഭി​ച്ച​ത്. ഇതോടൊപ്പം ദ​ക്ഷി​ണാ​ഫ്രി​ക്ക, ജ​ർ​മ​നി, ബെ​ൽ​ജി​യം, ഇ​ന്തോ​നേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങള്‍ക്കും താ​ത്കാ​ലി​ക അം​ഗ​ത്വം ല​ഭി​ച്ചു.ഏ​ഷ്യ പ​സ​ഫി​ക് മേ​ഖ​ല​യി​ൽ മാ​ലി​ദ്വീ​പി​നെ മ​റി​ക​ട​ന്നാ​ണ് ഇ​ന്തോ​നേ​ഷ്യ അം​ഗ​ത്വം നേ​ടി​യ​ത്. 2019 ജ​നു​വ​രി ഒ​ന്നു മു​ത​ൽ ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​ണ് താ​ത്കാ​ലി​ക അം​ഗ​ത്വം ലഭിച്ചത്.

യു​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ ചൈ​ന,റഷ്യന്‍ ഫെഡറേഷന്‍,യു ​എ​സ് എ, ഫ്രാ​ൻ​സ്, യുണൈറ്റഡ് കിങ്ങ്ഡം എന്നിങ്ങനെ അഞ്ചു  സ്ഥി​രാം​ഗ​ങ്ങ​ളും പെ​റു, ഐ​വ​റി കോ​സ്റ്റ്, ഗ്വി​നി​യ, കു​വൈ​റ്റ്, പോ​ള​ണ്ട് എ​ന്നീ  പത്ത് താല്‍ക്കാ​ലി​ക അം​ഗങ്ങളുമാണുള്ളത്. നിലവില്‍ ഇന്‍ഡ്യ താല്‍ക്കാലിക അംഗമല്ല. സ്ഥിരാംഗത്വത്തിനു വേണ്ടി  ഇന്ത്യ വര്‍ഷങ്ങളായി ശ്രമം നടത്തി  വരികയാണ്.map

INDIANEWS 24 INTERNATIONAL DESK

Leave a Reply