jio 800x100
jio 800x100
728-pixel-x-90
<< >>

യുവ വ്യവസായി ജീയോ മോൻ ജോസഫ് കോവിഡ് ബാധയെത്തുടർന്ന് ലണ്ടനിൽ നിര്യാതനായി

ലണ്ടൻ:കോവിഡ്  ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന യുവ  വ്യവസായി ജീയോ മോൻ ജോസഫ്  ലണ്ടനിൽ  നിര്യാതനായി.കഴിഞ്ഞ അഞ്ചു മാസത്തിലേറെയായി ജിയോ മോൻ നടത്തിയ പോരാട്ടത്തിന് ഇന്ന് പുലർച്ചെയാണ് അന്ത്യമായത്.ക്വീൻ എലിസബത്ത് ആശുപത്രിയിൽ ആദ്യം പ്രവേശിക്കപ്പെട്ട ജീയോമോനെ രോഗനില വഷളായതിനെത്തുടർന്നു എക്സ്‌മോ സൗകര്യമുള്ള കേംബ്രിഡ്ജിലെ പാപ്വർത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ദീർഘകാല ചികിത്സയ്ക്കിടെ കോവിഡ്  നെഗറ്റിവ് ആയെങ്കിലും വെന്റിലേറ്ററിൽ തന്നെ തുടരേണ്ടി വന്നിരുന്നു.

യു കെ യിൽ കോവിഡ് ബാധിച്ചു ഏറ്റവുമധികം കാലം  ചികിത്സയിലിരുന്ന ജീയോമോന്റെ ആരോഗ്യനില ഇടയ്ക്ക് നല്ല പുരോഗതി നേടിയിരുന്നുവെങ്കിലും ഇക്കഴിഞ്ഞ ദിവസം  വഷളാകുകയായിരുന്നു.150 ദിവസങ്ങളാണ് ജീയോമോൻ ആശുപത്രിയിൽ ചിലവഴിച്ചത്.ദീർഘകാലം  കോമയ്ക്കു തുല്യമായ അവസ്‌ഥയിൽ കഴിഞ്ഞുവെങ്കിലും തുടർന്ന് ബോധം തിരികെ ലഭിക്കുകയും പതിയെ സാധാരണ ജീവിതത്തിലേക്ക് തീരിച്ചു വരുവാൻ പോരാളിയായ ജീയോമോന് സാധിച്ചു..സ്വബോധത്തിലേക്ക് തിരിച്ചു വന്നു ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾ തുടരുന്നതിനിനിടെയായിരുന്നു മരണം.യുകെയിൽ കോവിഡ്  പടർന്ന ആദ്യകാലം തന്നെ കോവിഡ്  ബാധിതനായ ജീയോമോന് എക്സ്‌മോ സൗകര്യമുള്ള വെന്റിലേറ്ററിലേയ്ക് മാറാൻ സമയം എടുത്തത് അദ്ദേഹത്തിന്റെ ആരോഗ്യനില ആദ്യ ഘട്ടത്തിൽ തന്നെ വളരെ വഷളാകാനും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ഏറെ നിർണ്ണായകമായി മാറുകയും ചെയ്തു. jeomon family

രണ്ടു ദശകത്തോളമായുള്ള  യു കെ ജീവിതത്തിനിടെ അസൂയാവഹമായ ബിസിനസ് വളർച്ച നേടിയ ജീയോമോൻ യുകെയിലെ പൊതുരംഗത്തും ഏറെ സജീവമായിരുന്നു.വിദ്യാഭ്യാസ മേഖലയിലാണ് ജീയോമോൻ ചുവടുറപ്പിച്ചത്.ബ്രിട്ടീഷ് യൂണിവേഴ്സിറ്റി കോഴ്‌സുകൾ പഠിപ്പിക്കുന്ന ഏഴു കോളേജുകളാണ് ജീയോമോൻ യു കെ സി ബി സി (UKCBC ) എന്ന ബ്രാൻഡ് നെയിമിൽ പടുത്തുയർത്തിയത്.തുടർന്ന് ദുബായിലും തന്റെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ സ്‌ഥാപിച്ചു.കൊച്ചി ഇന്ഫോപാര്ക്കിലും റീജന്റ് ഗ്ലോബൽ സർവീസസ് എന്ന സ്‌ഥാപനം പടുത്തുയർത്തി.സ്മിതയാണ് ഭാര്യ, മൂന്നു കുട്ടികളുണ്ട് .മൃതദേഹം സ്വദേശമായ പൊൻകുന്നത്തേയ്ക് കൊണ്ടുപോകാൻ ശ്രമം നടത്തുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

INDIANEWS 24 UK DESK 

uk collecge of businessrgs logoukcbc logo

ukcbc

Leave a Reply