728-pixel-x-90-2-learn
728-pixel-x-90
<< >>

യുവ ഫിലിം എഡിറ്റര്‍ റഹ്മാന്‍ മുഹമ്മദ്‌ അലി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു

കൊച്ചി:മലയാള സിനിമാ രംഗത്തെ യുവ എഡിറ്ററായ റഹ്മാന്‍ മുഹമ്മദ്‌ അലി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു.30 വയസായിരുന്നു. സംസ്കാരം ഇന്ന് ഏറ്റുമാനൂരിൽ നടക്കും. പാപ്പി അപ്പച്ച എന്ന ചിത്രത്തിൽ ചിത്ര സംയോജകന്‍ വി റ്റി ശ്രീജിത്തിന്‍റെ അസിസ്റ്റനന്റ് എഡിറ്ററായാണ് റഹ്മാൻ അരങ്ങേറ്റം കുറിച്ചത്.തുടര്‍ന്ന് ഉറുമി ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച റഹ്മാന്‍ ആകാശവാണി, ജോ ആന്‍ഡ് ദ ബോയ്‌, കളി, ഒരു നക്ഷത്രമുള്ള ആകാശം തുടങ്ങിയ ചിത്രങ്ങളിൽ സ്വതന്ത്ര എഡിറ്ററായി  പ്രവർത്തിച്ചു.ഒരു നക്ഷത്രമുള്ള ആകാശം ആണ് അവസാനമായി പ്രവർത്തിച്ച ചിത്രം.ഷാനിൽ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു റഹ്മാൻ.
കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന റഹ്മാന്  കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇടയ്ക്കിടെ  പനി  വന്നിരുന്നു. സെപ്റ്റംബര്‍ അവസാന വാരത്തോടെ തുര്‍ക്കിയില്‍ നിന്നുമെ ത്തിയ റഹ്മാനെ കടുത്ത പനിയെ തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വൃക്കകളുടെ പ്രവര്‍ത്തനം മോശമായതിനെത്തുടര്‍ന്ന്  ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു,ശനിയാഴ്ച വൈകിട്ട് 4.30ഓടെ മരണം സ്ഥിരീകരിച്ചു. ഊഷ്മളമായ  പെരുമാറ്റത്തിലൂടെയും അര്‍പ്പണ ബോധത്തിലൂടെയും എല്ലാപേരുടെയും മനം കവര്‍ന്ന ഈ യുവ പ്രതിഭയുടെ  ആകസ്മിക വിയോഗം ചലച്ചിത്ര രംഗത്തിനു തീരാനഷ്ടമാണുളവാക്കിയിരിക്കുന്നത്.rahman

INDIANEWS24 MOVIE DESK

Leave a Reply