728-pixel-x-90-2-learn
728-pixel-x-90
<< >>

യുവരാജ് വീണ്ടും സച്ചിന്റെ കാല്‍ തൊട്ടുവന്ദിച്ചു

വിശാഖപട്ടണം:തന്റെ നൂറാമത്തെ ഐ പി എള്‍ മാച്ചിനു ശേഷം യുവരാജ് സിംഗ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ കാല്‍ തൊട്ടുവന്ദിച്ചു.മുമ്പ് 2014 ജൂലായില്‍ ലോര്‍ഡ്‌സില്‍ എം സി സി വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന വേള്‍ഡ് ഇലവന്‍ മാച്ചിനിടെ യുവി സെഞ്ച്വറി നേടിയപ്പോഴും ക്രീസില്‍ വച്ച് സച്ചിന്റെ കാല്‍തൊട്ടു വന്ദിച്ചിരുന്നു.

ക്രിക്കറ്റിനോട് വിടചൊല്ലിയിട്ട് രണ്ട് വര്‍ഷം പിന്നിട്ടെങ്കിലും ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ മാത്രമല്ല താരങ്ങള്‍ക്കിടയിലും ഇപ്പോഴും സച്ചിന് ദൈവിക പരിവേഷം നിലനില്‍ക്കുന്നുവെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം വിശാഖപട്ടണം സ്റ്റേഡിയത്തില്‍ കാണാനായത്.മുംബൈ ഇന്ത്യന്‍സും സണ്‍മറൈന്‍സ് ഹൈദരാബാദും തമ്മിലുള്ള മത്സര ശേഷമാണ് ഹൈദരാബാദ് താരം യുവരാജ് മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ താരവും മെന്ററുമായ സച്ചിന്‍ തെണ്ടുല്‍ക്കറുടെ കാല്‍ തൊട്ടുവന്ദിച്ചത്.

INDIANEWS24.COM Sports Desk

Leave a Reply