728-pixel-x-90-2-learn
728-pixel-x-90
<< >>

യുവതിയെ മാനഭംഗപ്പെടുത്തിയ സംഭവം: 3 കൌമാരക്കാര്‍ ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

ടൊറന്റോ: ടൊറന്റോയില്‍ യുവതിയെ കൌമാരക്കാര്‍ ഉള്‍പ്പെട്ട നാലംഗസംഘം മാനഭംഗപ്പെടുത്തി. സംഭവത്തില്‍ പത്തൊമ്പതുകാരനായ ബെലാ ഗുല്യാസ് എന്നയാളെയും 15-നും 17നുമിടയില്‍ പ്രായമുള്ള മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഈ മൂന്നു പേരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.

അലന്‍ റോഡ്‌ -എഗ്ലിംഗ്ടണ്‍ അവന്യൂ വെസ്റ്റില്‍ വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. രാത്രി 11 മണിയോടെ ഇരുപത്തേഴുകാരിയായ യുവതിയെ സംഘം വഴിയില്‍ തടഞ്ഞുനിര്‍‍ത്തിയ ശേഷം പണം തട്ടിപ്പറിച്ചു. തുടര്‍ന്നു സംഘത്തിലൊരാള്‍ യുവതിയെ മാനഭംഗപ്പെടുത്തുകയും ചെയ്തു.

Leave a Reply