728-pixel-x-90-2-learn
728-pixel-x-90
<< >>

യുവതിയെ കൊന്ന് ശരീരഭാഗങ്ങള്‍ തിന്ന അമേരിക്കക്കാരന്‍ അറസ്റ്റില്‍

ഡഗ്ലസ്: യുവതിയെ കൊന്ന് കഷണങ്ങളാക്കി വെട്ടിമുറിച്ച ശേഷം ശരീരഭാഗങ്ങള്‍ തിന്ന മുപ്പത്തേഴുകാരന്‍ അറസ്റ്റില്‍. അമേരിക്കയിലെ കോഫീ കൗണ്ടിയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം.

ലിസ മാരി ഹൈദര്‍ എന്ന മുപ്പത്താറുകാരിയാണ് കഴിഞ്ഞ വെള്ളിയാഴ്ച സ്വവസതിയില്‍ ദാരുണമായി കൊല്ലപ്പെട്ടത്. പ്രതിയായ ഗ്രിഗറി സ്കോട്ട് ഹെയ് ലിനെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

ലിസയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി ബക്കറ്റുകളിലാക്കി. കുറച്ച് ശരീരഭാഗം ഭക്ഷിച്ച ശേഷം ബാക്കി വീട്ടുവളപ്പില്‍ തന്നെ കുഴിച്ചുമൂടുകയായിരുന്നു. വീടിന്‍റെ സമീപത്ത് നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസില്‍ അറിയിച്ചതോടെയാണ് ക്രൂരമായ നരഹത്യ പുറത്തറിഞ്ഞത്.

വിവാഹമോചിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് പ്രതി. ഇയാളും കൊല്ലപ്പെട്ട യുവതിയും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടായിരുന്നതായി ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കൊലപാതകകാരണവും വ്യക്തമായിട്ടില്ല.

Leave a Reply