728-pixel-x-90-2-learn
728-pixel-x-90
<< >>

യുവജന കമ്മീഷന്‍ ആദ്യമായി ട്രാന്‍സ്‌ജെന്റേഴ്‌സിന് മാത്രമായി അദാലത്ത് നടത്തും.

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്റേഴ്‌സിന്റെ പരാതികള്‍ മാത്രം സ്വീകരിക്കാന്‍ വേണ്ടി യുവജന കമ്മീഷന്‍ പ്രത്യേക ട്രാന്‍സ്‌ജെന്റേഴ്‌സ് അദാലത്ത് നടത്തുമെന്ന് യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താജെറോം. തിരുവനന്തപുരം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ നടന്ന അദാലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേരളത്തില്‍ ആദ്യമായാണ് ട്രാന്‍സ്‌ജെന്റേഴ്‌സിന് മാത്രമായി പരാതി സ്വീകരിക്കാന്‍ വേണ്ടി ഒരു കമ്മീഷന്‍ വേദിയൊരുക്കുന്നത്. പല സ്ഥലങ്ങളില്‍ നിന്നും ട്രാന്‍സ്‌ജെന്റേഴ്‌സിന്റേതു മാത്രമായി പീഢന പരാതികള്‍ നിരന്തരം വരുന്നതിനാലാണ് കമ്മീഷന്‍ ഈ തീരുമാനം എടുക്കുന്നത്. കമ്മീഷന്റെ സന്നദ്ധ പ്രവര്‍ത്തകരായി ട്രാന്‍സ്‌ജെന്റേഴ്‌സിനെയും ഉള്‍പ്പെടുത്തിയെന്നത് അവര്‍ അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടേണ്ടവരാണെന്ന് തെളിവാണ്.പി.എസ്.സിയുടെ അപേക്ഷാ ഫോമില്‍ ട്രാന്‍സ്‌ജെന്റേഴ്‌സിനായി ഒരു കോളം അനുവദിക്കണമെന്ന യുവജന കമ്മീഷന്റെ ശുപാര്‍ശയില്‍ പി.എസ്.സി അനുഭാവപൂര്‍വ്വം പരിഗണിച്ച് തീരുമാനമായി. chintha1
ഗര്‍ഭാവസ്ഥയില്‍ കുഞ്ഞ് മരിക്കാനിടയായ സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്കെതിരെ ലഭിച്ച പരാതിയില്‍ യുവജന കമ്മീഷന്‍ ഹോസ്പിറ്റല്‍ മാനേജരെ വിളിച്ച് വരുത്തി വിശദാംശങ്ങള്‍ തേടി. തിരുവനന്തപുരം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ നടന്ന അദാലത്തിലാണ് പരാതി പരിഗണിച്ചത്. പരാതിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ വിദഗ്ദ ഉപദേശത്തിനായി കേസ് മാറ്റി വെച്ചു. ഒമ്പത് മാസം തികഞ്ഞ കുഞ്ഞാണ് ഗര്‍ഭാവസ്ഥയില്‍ മരിച്ചത്.വിവിധ വകുപ്പുകളില്‍ ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ യുവജന കമ്മീഷന്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പരാതിയെ തുടര്‍ന്നാണ് യുവജന കമ്മീഷന്റെ നിര്‍ദ്ദേശം.പാലക്കാട്, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, എന്നീ അഞ്ച് ജില്ലകളില്‍ അദാലത്തുകള്‍ പൂര്‍ത്തിയാക്കാനുണ്ട്.ഇരുപത് കേസുകള്‍ പരിഗണിച്ചതില്‍ 15 പേര്‍ ഹാജരായി.6 എണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തു.യുവജനകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താജെറോമിന്റെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ കമ്മീഷന്‍ മെമ്പര്‍മാരായ അഡ്വ. ഐ.സാജു,വി.വിനില്‍,ദീപു രാധാകൃഷ്ണന്‍,സെക്രട്ടറി ഡി.സന്തോഷ്‌കുമാര്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസര്‍ എ.എന്‍. സീന, മനോജ് സി.ഡി എന്നിവര്‍ പങ്കെടുത്തു

INDIANEWS TVM DESK

Leave a Reply