728-pixel-x-90-2-learn
728-pixel-x-90
<< >>

യുവജനങ്ങളുടെ കഴിവുകളെ പ്രചോദിപ്പിക്കാന്‍ മൈകേരള പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കണം. മന്ത്രി ഇ.പി ജയരാജന്‍

തിരുവനന്തപുരം: യുവജനങ്ങള്‍ പുതിയ കാലഘട്ടത്തില്‍ എല്ലാ ചുമതലകള്‍ ഏറ്റെടുത്ത് മുന്നോട്ട് പോകാനും ചന്ദ്രനില്‍ പോലും പോകാന്‍ പ്രാപ്തിയുള്ളവരുമാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് പ്രളയബാധിതരെ സഹായിക്കാനും അവര്‍ക്ക് വേണ്ട സാധനങ്ങള്‍ ചുമന്ന് കൊണ്ടുപോകാന്‍ ഏറ്റവും മുന്നില്‍ ഉണ്ടായിരുന്നത്. യുവജനങ്ങളുടെ കഴിവുകളെ പ്രചോദിപ്പിക്കാനാണ് മൈകേരള പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
നവകേരള സൃഷ്ടിക്കായി വിസ്മയ യുവത്വങ്ങള്‍ മുന്നോട്ട്’ എന്ന ആശയവുമായി യുവജനങ്ങളെ പ്രചോദിപ്പിക്കാന്‍ സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ മാജിക് അക്കാദമിയുമായി ചേര്‍ന്ന് സംസ്ഥാനത്തെ വിവിധ കോളജുകളില്‍ സംഘടിപ്പിക്കുന്ന മൈ കേരള – മെന്ററിംഗ് യംഗ് കേരള പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവന്തപുരം ഗവ.വിമന്‍സ് കോളേജില്‍ നിര്‍വ്വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണ്ട് പെണ്‍കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ പഠിക്കാനും പൊതുനിരത്തില്‍ സഞ്ചരിക്കാനും നല്ല വസ്ത്രം ധരിക്കാനും സ്വാതന്ത്യം ഉണ്ടായിരുന്നില്ല.എന്നാല്‍ ഇന്ന് കേരളം അങ്ങനെയല്ല.നമ്മുടെ മുന്‍ഗാമികളായ സ്വാമി വിവേകാനന്ദനും,ശ്രീനാരായണ ഗുരുവും, മന്നത്ത് പത്മനാഭനും സ്ത്രീപുരുഷ സമത്വത്തിന് വേണ്ടി പോരാടി.
ചടങ്ങില്‍ യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോം അദ്ധ്യക്ഷത വഹിച്ചു. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു,വിമന്‍സ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ.ജി.വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു കമ്മീഷന്‍ അംഗം അഡ്വ.ഐ.സാജു സ്വാഗതവും സെക്രട്ടറി ഡി.സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു.കമ്മീഷന്‍ അംഗങ്ങളായ കെ.യു.ജനീഷ്‌കുമാര്‍,ടി.പി ബിനീഷ്, ദീപുരാധാകൃഷ്ണന്‍, വിനില്‍.വി ,കെ മണികണ്ഠന്‍, യുവജന ക്ഷേമ ബോഡ് മെമ്പര്‍ സെക്രട്ടറി എം എസ് കണ്ണന്‍ എന്നിവര്‍ ആശംസ നേര്‍ന്നു.
തുടര്‍ന്ന് ഗോപിനാഥ് മുതുകാട് മന്ത്രി ഇ.പി ജയരാജനെ ഉള്‍പ്പെടുത്തി അദ്ദേഹത്തിന്റെ ടവ്വലില്‍ ഒപ്പുകള്‍ ശേഖരിച്ച് മാജിക് പരിപാടിക്ക് തുടക്കം കുറിച്ചു.തുടര്‍ന്ന് കേരളത്തിലെ യുവജനങ്ങളുടെ പ്രളയബാധിത സമയത്തെ പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടുത്തി ഡെമോണ്‍സ്ട്രേഷന്‍ നടത്തി
വരും നാളുകളില്‍ സംസ്ഥാനത്തെ 14 ജില്ലകളിലെ തിരഞ്ഞെടുത്ത കോളേജുകളില്‍ മൈകേരള പരിപാടി അവതരിപ്പിക്കും

Leave a Reply