728-pixel-x-90-2-learn
728-pixel-x-90
<< >>

യുപിയില്‍ വനിതാ ജഡ്ജിയെ ബലാല്‍സംഗം ചെയ്തത് ബന്ധുക്കള്‍

ലഖ്നൌ: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടരുന്ന ഉത്തര്‍പ്രദേശില്‍ വനിതാ ജഡ്ജിക്കും രക്ഷയില്ല. അലിഗഡില്‍ വനിതാ ജഡ്ജിയെ ഔദ്യോഗിക വസതിയില്‍ അതിക്രമിച്ചു കടന്ന് ബലാല്‍സംഗം ചെയ്ത അക്രമികള്‍ അവരെ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ് ഇപ്പോള്‍ ജഡ്ജി. അതേസമയം സിതാപുരില്‍ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ ഒരു കൌമാരക്കാരിയുടെ മൃതദേഹം കണ്ടെത്തി.

യുപിയിലെ ബദ്വാനില്‍ കഴിഞ്ഞ ദിവസം രണ്ടു ദളിത്‌ പെണ്‍കുട്ടികളെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയിരുന്നു. ദാരുണമായ ഈ സംഭവത്തിനെതിരെ രാജ്യമാകെ പ്രക്ഷോഭം അലയടിക്കുന്നതിനിടെയാണ് ജഡ്ജി ബലാല്‍സംഗത്തിന് ഇരയാകുന്നത്. അതേസമയം സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളോട് നിസംഗമായ സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും ബലാല്‍സംഗം നടക്കുന്നുണ്ടെന്നും യുപിയിലെ സംഭവങ്ങളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടുകയാണെന്നുമാണ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെ പ്രതികരണം.

അലിഗഡില്‍ ഞായറാഴ്ച രാത്രിയാണ്‌ വനിതാ ജഡ്ജി ബലാല്‍സംഗം ചെയ്യപ്പെട്ടത്. ഇതിനു ശേഷം ബലമായി വിഷം നല്‍കി കൊലപ്പെടുത്താനും ശ്രമം നടന്നു. ബന്ധുക്കളായ 2 പേര്‍ക്കെതിരെ ജഡ്ജി പോലീസിനു മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

അതിനിടെ, പീഡനശ്രമം തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ടു. ബറെയ്‌ല്ലി ജില്ലയിലാണ് സംഭവം. ഗുരുതരമായ പരിക്കുകളോടെ പെണ്‍കുട്ടി ആശുപത്രിയിലാണ്.

Leave a Reply