jio 800x100
jio 800x100
728-pixel-x-90
<< >>

യുദ്ധവീരര്‍ക്ക് കാർഗിൽ യുദ്ധവിജയത്തിന്റെ ഇരുപത്തിയൊന്നാം വാർഷിക ദിനത്തിൽ ഇന്ത്യ ആദരമർപ്പിച്ചു

ന്യൂഡൽഹി:യുദ്ധവീരര്‍ക്ക് കാർഗിൽ യുദ്ധവിജയത്തിന്റെ ഇരുപത്തിയൊന്നാം  വാർഷികദിനത്തിൽ ഇന്ത്യ ആദരമർപ്പിച്ചു.സൈന്യത്തിന്റെ ധീരത വരുംതലമുറകളെ പ്രചോദിപ്പിക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിപറഞ്ഞു. ഡൽഹിയിലെ ദേശീയ യുദ്ധസ്‌മാരകത്തിലെത്തി പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്ങും സൈനികമേധാവികളും ആദരം അർപ്പിച്ചു.

ജീവത്യാഗംചെയ്ത സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് 20 ലക്ഷം രൂപയുടെ ചെക്ക്  കോവിഡിനെ നേരിടാനുള്ള ഉപകരണങ്ങൾ വാങ്ങാനായി ഡൽഹിയിലെ കരസേനയുടെ റിസർച്ച് ആൻഡ് റഫറൽ ആശുപത്രിക്ക്‌ കൈമാറി.രാജ്യത്തെ സായുധസേനയുടെ അസാധാരണമായ ധീരതയുടെ പ്രതീകമാണ്‌ കാർഗിൽ വിജയദിവസം എന്ന്‌ രാഷ്ട്രപതി‌ പറഞ്ഞു.

INDIANEWS24 NEW DELHI DESK

Leave a Reply