728-pixel-x-90-2-learn
728-pixel-x-90
<< >>

സര്‍ക്കാരിനെ അട്ടിമറിക്കാനില്ലെന്ന് സിപിഎം:

പാലക്കാട്: യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കില്ലെന്ന് സിപിഎം. പാലക്കാട് നടക്കുന്ന പ്ലീനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഇക്കാര്യം പറഞ്ഞു. യുഡിഎഫിലെ കക്ഷികളെ അടര്‍ത്തിമാറ്റി ബദല്‍ സര്‍ക്കാരിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. ആര്‍എസ്എസും മുസ്ലീം തീവ്രവാദി സംഘടനകളും മതനിരപേക്ഷത തകര്‍ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലീം ലീഗുമായി ഒരു ബന്ധവും ഉണ്ടാക്കില്ല. ലീഗുമായുള്ള ബന്ധം നേരത്തെ വിച്ഛേദിച്ചതാണ്. അതേസമയം കെ എം മാണി യുഡിഎഫ് വിട്ടാല്‍ അപ്പോള്‍ ആലോചിക്കാമെന്നും അല്ലാതെ മാണിയുമായി ചര്‍ച്ചയ്ക്കില്ലെന്നും കോടിയേരി പറഞ്ഞു.

യുഡിഎഫ് വലിയ ശിഥിലീകരണം നേരിടുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇത് എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ വര്‍ദ്ധിപ്പിക്കും. യുഡിഎഫിലെ ഘടകകക്ഷികളിലും കോണ്‍ഗ്രസിനുള്ളിലും അസംതൃപ്തി പുകയുകയാണ്. സര്‍ക്കാരിനെതിരായ ജനകീയ സമരം ശക്തിപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് ഭരണമാറ്റത്തിന് രാഷ്ട്രീയ പ്രമേയം ആഹ്വാനം ചെയ്യുന്നുണ്ട്. യുഡിഎഫിന്റെ ശിഥിലമായ രാഷ്ട്രീയ സാഹചര്യം പരമാവധി മുതലെടുക്കണമെന്ന് പ്രമേയം പറയുമ്പോഴും ഭരണമാറ്റത്തിനായി എന്ത് പദ്ധതിയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Leave a Reply