728-pixel-x-90-2-learn
728-pixel-x-90
<< >>

യുഡിഎഫിന് 11, എല്‍ഡിഎഫിന് 9 : ഏഷ്യാനെറ്റ് സര്‍വേ

കൊച്ചി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് 11 സീറ്റിലും എല്‍ഡിഎഫ് 9 സീറ്റിലും ജയിക്കുമെന്ന് ഏഷ്യാനെറ്റ് – സീ ഫോര്‍ സര്‍വേ. വടക്കന്‍ കേരളത്തില്‍ എല്‍ഡിഎഫും തെക്കന്‍ കേരളത്തില്‍ യുഡിഎഫും മേല്‍ക്കൈ നേടുമെന്ന് സര്‍വേ പറയുന്നു.
തെക്കന്‍ കേരളത്തില്‍ ഏറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, മാവേലിക്കര, തിരുവനന്തപുരം സീറ്റുകള്‍ യുഡിഎഫും കൊല്ലം, ചാലക്കുടി, ആറ്റിങ്ങല്‍ സീറ്റുകള്‍ എല്‍ഡിഎഫും നേടുമെന്നാണ് പ്രവചനം. ഇതില്‍ ചാലക്കുടിയും കൊല്ലവും യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റുകളാണ്. ബിജെപി തിരുവനന്തപുരത്ത് 20ഉം പത്തനംതിട്ടയില്‍ 15ഉം ശതമാനം വോട്ട് നേടുമെന്ന് സര്‍വേ പറയുന്നു.
വടക്കന്‍ കേരളത്തിലെ സര്‍വേഫലം ഏഷ്യാനെറ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കാസര്‍കോട്‌, കണ്ണൂര്‍, വടകര, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍ സീറ്റുകള്‍ എല്‍ഡിഎഫും മലപ്പുറം, പൊന്നാനി, കോഴിക്കോട്, വയനാട് സീറ്റുകള്‍ യുഡിഎഫും നേടുമെന്നാണ് സര്‍വേ.

Leave a Reply