jio 800x100
jio 800x100
728-pixel-x-90
<< >>

യുകെ സമ്പദ് വ്യവസ്ഥ ഉയിര്‍ക്കുന്നു

ലണ്ടന്‍ :നീണ്ട മൂന്ന്‍ വര്‍ഷത്തെ ഇടവേളക്ക് ശേഷം യുകെയുടെ സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ച് എത്തി.ഈ വേനല്‍ അവധി തുടങ്ങിയതിനു ശേഷം ദേശിയ സാമ്പത്തിക സ്റ്റാറ്റസ്റ്റിക്ക് വിഭാഗം പുറത്ത് വിട്ട കണക്ക് അനുസരിച്ച് അഭ്യന്തര വിപണിയില്‍ ഉപഭോക്താക്കളുടെ എണ്ണവും ചെലവാക്കുന്ന പണത്തിന്റെ അളവും കഴിഞ്ഞ രണ്ടര വര്‍ഷക്കാലത്തെ അപേക്ഷിച്ച് വളരെ മെച്ചപ്പെട്ട സ്ഥിതിയില്‍ എത്തിയിട്ടുണ്ട്.ജൂലൈ മാസത്തിലെ ഒരാഴ്ചയില്‍ മാത്രം 7ബില്ല്യന്‍ പൌണ്ടിനു മുകളില്‍ അഭ്യന്തര വിപണിയില്‍ വിറ്റ് വരവ് നടന്നു.2012 ലെ ജൂലൈ മാസത്തില്‍ ആകെ വ്യാപാരം നടന്ന തുകയേക്കാള്‍ (6.8 ബില്ല്യന്‍ പൌണ്ട്)കുട്ടുതല്‍ ആണ് ഇത്.

യുകെയില്‍ ആകെ തൊഴിലവസരങ്ങള്‍ ആശ്വാസകരമായ വിധത്തില്‍ ഈ വര്‍ഷം വര്‍ദ്ധിച്ചു .ഇത് ജനങ്ങള്‍ക്ക് പണം ചിലവാക്കാനുള്ള ആത്മവിശ്വാസം നല്‍കിയിട്ടുണ്ട് .അതോടൊപ്പം തന്നെ നീണ്ട ഇടവേളക്കു ശേഷം യുകെയില്‍ ലഭിച്ച നല്ല വേനല്‍ക്കാലവും ജനങ്ങളെ വിപണയില്‍ എത്തിക്കാന്‍ സഹായകരമായിട്ടുണ്ട് എന്നാണ് വിലയിരുത്തുന്നത്.ഈ നില തുടര്‍ന്നാല്‍ ഈ വര്‍ഷം 0.6% സാമ്പത്തിക വളര്‍ച്ച രാജ്യം നേടും എന്നാണ് അധികൃതര്‍ കണക്ക് കൂട്ടുന്നത്‌…

പൌണ്ടിന്റെ വില ഡോളറിനെതിരെ കരുത്തും സ്ഥിരതിയും നേടിയത് ഇറക്കുമതിക്ക് വളരെ സഹായകരമായി.എല്ലാ അവശ്യ സാധനങ്ങള്‍ക്കും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് യുകെ.

ഇതോടൊപ്പം തന്നെ വീടുകളുടെ വിലയും വര്‍ദ്ധിച്ച്  തുടങ്ങിയിട്ടുണ്ട് .ഇതേ തുടര്‍ന്ന്‍ തുടര്‍ന്ന് നിര്‍മ്മാണ മേഖലയും ഉണര്‍ന്നു കഴിഞ്ഞു.കഴിഞ്ഞ മൂന്നു മാസം കൊണ്ട് റി -പോസസഷന് വരുന്ന വീടുകളുടെ എണ്ണം വിപണയില്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകള്‍ .

 

 

 

 

Leave a Reply