728-pixel-x-90-2-learn
728-pixel-x-90
<< >>

യുകെ പ്രളയക്കെടുതി:ഒലിച്ചു പോയ കടല്‍ തീരങ്ങളും,ചതുപ്പായി മാറിയ ഉദ്യാനങ്ങളും

യുകെ :മഴയും കാറ്റും ശമിച്ചു പക്ഷെ ഇംഗ്ലണ്ടിലെ നിരവധി സ്ഥലങ്ങളില്‍ ജനജീവിതം സാധാരണ നിലയിലേക്ക് തിരികെയെത്താന്‍ ഇനിയും കാലങ്ങളെടുക്കും.കുട്ടികളുടെ കളിസ്ഥലങ്ങള്‍ ,ഉദ്യാനങ്ങള്‍ ,ഗോള്‍ഫ് ക്ലബ്ബുകള്‍ ,കളിമൈതാനങ്ങള്‍ തുടങ്ങിയവയൊക്കെ സമീപ ഭാവിയിലൊന്നും ഉപയോഗിക്കാന്‍ കഴിയാത്ത വിധം ചതുപ്പ് നിലങ്ങളായി മാറി.മനോഹരങ്ങളായ കടല്‍ തീരങ്ങളിലെ ഭിത്തികളും മണല്‍ ശേഖരവും കടലിലേക്ക് ഒലിച്ചു പോയി.പുനര്‍നിര്‍മ്മാണം എന്നത് അസാധ്യമാണ്.കടല്‍ ബാക്കി വെച്ചതിനെ മനോഹരമാക്കി മാറ്റാം.അത് മാത്രമേ സാധ്യമാകു.പത്ത് മീറ്റര്‍ വരെ കടലെടുത്ത തീരപ്രദേശങ്ങള്‍ ഉണ്ട്.ഡോര്‍സെറ്റ് സോമര്‍ സെറ്റ് തുടങ്ങിയ സ്ഥലങ്ങള്‍ ഒക്കെ തന്നെ ഇതിനു നല്ല ഉദാഹരണങ്ങളാണ്.

ബ്രിട്ടീഷ് സര്‍ക്കാരും പ്രാദേശിക ഭരണകൂടങ്ങളും ചേര്‍ന്ന് പരിപാലിച്ചു പോന്നിരുന്നവയാണ് ഈ പൊതു സ്ഥലങ്ങള്‍ .കൂടാതെ വന്‍ വ്യവസായികളും ദേശിയ പൌരപ്രമുഖരുമൊക്കെ താമസിക്കുന്ന കൌണ്ടി സറെ യിലടക്കം നൂറ്ണക്കിന് വീടുകള്‍ താമസയോഗ്യമാല്ലാതെയായി തീര്‍ന്നു.ഭൂമിക്കുള്ളിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വീടുകളുടെ അസ്തിവാരങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നു.ഇത് മൂലം ഭിത്തികള്‍ മണ്ണിലേക്ക് ഇരുന്നു പോകുന്നുണ്ട്.ഇത്തരം വീടുകള്‍ താമസയോഗ്യമല്ല എന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

നിരവധി പ്രധാന വഴികള്‍ മണ്ണിടിച്ചില്‍ തുടരുന്നതിനാല്‍ അടച്ചിട്ടിരിക്കുകയാണ്.തുറമുഖങ്ങളുടെ പ്രവര്‍ത്തനവും താറുമാറായി തുടരുന്നു.തുറമുഖശാലകളിലും അനുബന്ധ കെട്ടിടങ്ങളിലുമെല്ലാം വെള്ളം കയറിയതിനെ തുടര്‍ന്നു നഷ്ടം തിട്ടപ്പെടുത്താന്‍ കഴിയാത്ത അളവില്‍ ചരക്കുകള്‍ നശിച്ചു പോയിട്ടുണ്ട്.തുറമുഖങ്ങളോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വന്‍ ഗോഡൌണുകളില്‍ വെള്ളം കയറിതു മൂലാമാണ് ഇത് സംഭവിച്ചത്.ഇത്തരം വന്‍കിട നഷ്ടങ്ങളുടെ കണക്കുകള്‍ അധികൃതര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

നശിച്ചു പോയ കൃഷിയിടങ്ങളില്‍ ഇനിയും വിളവു ഇറക്കണം എങ്കില്‍ കുറഞ്ഞത് ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരും.ആയിരക്കണക്കിന് കന്നുകാലികളും ചെമ്മരിയാടുകളും ചത്തൊടുങ്ങി.മഴ കുറഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും വെള്ളപ്പൊക്കം ഗ്ലോസ്റ്റ്ര്‍ഷെയര്‍ പോലെയുള്ള കൌണ്ടികളില്‍ വെള്ളപ്പൊക്കം തുടരുകയാണ്.ഗ്ലോസ്റ്റ്ര്‍ഷെയര്‍ കൌണ്ടിയിലെ ലോങ്ങ്‌ഫോര്‍ഡ് എന്ന സ്ഥലത്ത് മാത്രം 570 വീടുകള്‍ ഉടന്‍ പുതുതായി പണിയാന്‍ പ്രാദേശിക ഭരണകൂടം അനുമതി നല്‍കിക്കഴിഞ്ഞു.ഇവിടെ മാത്രം ആയിരം കുടുംബങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന താല്‍ക്കാലിക താമസ സൌകര്യങ്ങില്‍ തങ്ങുന്നവരാണ്.

 

Leave a Reply