jio 800x100
jio 800x100
728-pixel-x-90
<< >>

യുകെ ജെയിലുകള്‍ പുകവലി വിമുക്തമാകുന്നു:

ലണ്ടന്‍ :യുകെയിലെ ജയിലുകളില്‍ പൂര്‍ണ്ണമായും പുകവലി നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ഇംഗ്ലണ്ടിലും വെയില്‍സിലും ഉള്ള 123 ജെയിലുകളില്‍ ആണ് ആദ്യ ഘട്ടത്തില്‍ പുകവലി നിരോധിക്കുന്നത്.എന്നാല്‍ അടുത്ത ഇടയില്‍ യുകെയില്‍ ആകെ വന്‍ പ്രചാരം ലഭിച്ചു കഴിഞ്ഞിരിക്കുന്ന ഇലക്ട്രോനിക് സിഗരറ്റ് ജെയിലുകളില്‍ വിതരണം ചെയ്യാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.
ബ്രിട്ടനില്‍ ജയിലില്‍ കഴിയുന്ന എണ്‍പത് ശതമാനം ആള്‍ക്കാരും പുകവലിക്കാരാണ്. എന്നാല്‍ ഇവരുടെ സാമിപ്യത്തില്‍ കഴിയുന്നവരും പുകവലിയുടെ ദൂഷ്യവശങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു. ഈ സാഹചര്യത്തില്‍ കുറെ തടവുകാരും ജയില്‍ അധികൃതരും പുകവലിക്കെതിരെ നിയമനടപടിക്ക്   തയ്യാറെടുക്കുകയായിരുന്നു.
2007ല്‍ ബ്രിട്ടനിലെ പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചിരുന്നു. എന്നാല്‍ വസതി എന്ന നിലയില്‍ തടവറയില്‍ പുകവലി തുടര്‍ന്നു. ഇപ്പോള്‍ സമ്പൂര്‍ണ്ണ പുകവലി നിരോധനത്തിന്റെ ഭാഗമയി മജയിലുകളില്‍ പുകവലി പൂര്‍ണ്ണമായും നിരോധിക്കുകയാണ്. അടുത്ത വര്‍ഷം ഏതാനുംജയിലുകളില്‍ പൈലറ്റ് പദ്ധതിയായി ഇതു നടപ്പാക്കും. 2015 ഓടെ സമ്പൂര്‍ണ്ണ പുകവലി നിരോധനം ഏര്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
www.indianews24.com/uk

Leave a Reply