2013 ലെ യുകെ ബഡ്ജറ്റില്‍ ഫസ്റ്റ് ടൈം ബയെഴ്സിനു പലിശ രഹിത വായിപ്പ നല്കാന് സര്‍ക്കാര്‍ ആലോചിക്കുന്നു.
അടുത്ത വര്‍ഷം മുതല്‍ വീട് മേടിക്കുന്ന എല്ലാ ഫസ്റ്റ് ടൈം ബയെഴ്സിനും പദ്ധതിയുടെ പ്രയോജനം ലഭിക്കും എന്ന് ചാന്‍സിലര്‍ ജോര്‍ജ്ജ് ഓസ്ബോണ്‍ പറഞ്ഞു.പുതിയതായി നിര്‍മ്മിക്കുന്ന വീടുകള്‍ക്കും,പുതിയ വീട് മേടിക്കുന്നവര്‍ക്കും ആദ്യ അഞ്ചു വര്‍ഷം പലിശ രഹിത വായിപ്പ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.ഇതിനായി 130ബില്ല്യന്‍ പൌണ്ട് വക കൊള്ളിച്ചിട്ടുണ്ട്.അതായതു വീടിന്റെ യഥാര്‍ത്ഥ മോര്ട്ഗേജിന്റെ 20% തുക സര്‍ക്കാര്‍ സൌജന്യമായി നല്‍കും.
ചലന രഹിതമായി കിടക്കുന്ന യുകെയിലെ വസ്തു വ്യാപാര മേഖലക്ക് ജീവ ശ്വാസം നല്‍കാനുള്ള ആലോചനകളുടെ ഫലമായിട്ടാണ് ആദ്യമായി വീട് മേടിക്കുന്ന പുത്തന്‍ തലമുറയ്ക്കും ഭാവിയില്‍ വീട് മേടിക്കാന്‍ പോകുന്ന മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ക്കും ഗുണം ചെയ്യുന്ന ‘പലിശരഹിത’ സൌഭാഗ്യ പദ്ധതി പ്രഖ്യാപിക്കാന്‍ യുകെ ഭരണകൂടം ആലോചിക്കുന്നത്.
അതേപോലെ പോലെ തന്നെ 5%ഡെപ്പോസിറ്റ് തുക കണ്ടെത്താന്‍ കഴിയുകയും ആകെ വിലയുടെ 20% ലോണ്‍ ലഭിക്കാന്‍ ഉള്ള സാമ്പത്തിക ശേഷിയും ഉണ്ടെങ്കില്‍ 600,000പൌണ്ട് വരെ വിലയുള്ള വീടുകള്‍ മേടിക്കാന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കും.വീട് മറിച്ച് വില്ക്കുമ്പോള് മാത്രം സര്‍ക്കാരിനു തുക മടക്കി നല്കിയാല് മതിയാകും.പക്ഷെ ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല.