728-pixel-x-90-2-learn
728-pixel-x-90
<< >>

യുകെയില്‍ വിദേശ വംശജര്‍ പെരുകുന്നു : 2050 ല്‍ ജനസംഖ്യയുടെ മൂന്നില്‍ ഒന്ന് ആയി ഉയരും

ലണ്ടന്‍:2050 ല്‍ യുകെ ജനസംഖ്യയുടെ മൂന്നില്‍ ഒന്ന് വിഭാഗം വേദേശ വംശജര്‍ ആയിരിക്കും ഏന്ന് പഠന റിപ്പോര്‍ട്ട്.’എ പോര്‍ട്രൈറ്റ് ഓഫ് മോഡേണ്‍ ബ്രിട്ടന്‍’എന്ന പേരില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഒരു സ്വകാര്യ ഏജന്‍സിയാണ് പഠനം നടത്തിയത്‌.

കറുത്ത വര്‍ഗ്ഗക്കാരായ ആഫ്രിക്കന്‍ വംശജരും,ബംഗ്ളാദേശികളുമാണ് വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വിദേശ വംശജര്‍ എന്നാണു പഠനത്തില്‍ തെളിഞ്ഞത്.ഇപ്പോള്‍ യുകെ ജനസംഖ്യയുടെ 14% മാത്രമുള്ള എതിനിക്‌ മൈനോരിറ്റി വിഭാഗങ്ങള്‍ 2050 ആകുമ്പോള്‍ കുറഞ്ഞത് 30% ആയി വര്‍ദ്ധിക്കും എന്നാണ് റിപ്പോര്‍ട്ട്.

അതിവേഗം വര്‍ദ്ധിക്കുന്ന വിദേശ വംശജരില്‍ ഇന്ത്യക്കാര്‍ക്ക്‌ മൂന്നാം സ്ഥാനത്താണ്.യുറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ യുകെയിലേക്ക് ജോലി തേടി വരുന്നതിനെ തടയുന്നതിന് ആവശ്യമായ ശക്തമായ നയരൂപികരണത്തിനു ഈ റിപ്പോര്‍ട്ട് കാരണമാകും എന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്.

വര്‍ണ്ണ-വര്‍ഗ്ഗ-സാംസ്കരിക തലത്തിലും, മത വിശ്വസങ്ങളുടെ കാര്യത്തിലും ഈ വിദേശ ജനവിഭാഗങ്ങള്‍ വ്യത്യസ്തത പുലര്‍ത്തുന്നവര്‍ ആണ്.ഇത് ബ്രിട്ടനെ പോലെ പാരമ്പര്യ വാദത്തില്‍ വിശ്വസിക്കുന്ന ഒരു രാജ്യത്തിന്‍റെ കെട്ടുറപ്പിനെ പോലും ബാധിക്കാന്‍ ഇടയുണ്ട് എന്ന് പ്രഭുസഭയിലും മറ്റും ഉള്ളവര്‍ കരുതുന്നത്‌.

Leave a Reply