728-pixel-x-90-2-learn
728-pixel-x-90
<< >>

യുകെയില്‍ ഒരു ലക്ഷം എച് ഐ വി ബാധിതര്‍ :

യുകെയില്‍ ഒരു ലക്ഷത്തില്‍ അധികം HIV ബാധിതര്‍ ഉണ്ട് എന്ന് എന്‍ എച് എസ്.ഇതില്‍ തന്നെ 22,000 ആളുകള്‍ക്ക് തങ്ങള്‍ എയിഡ്സ് രോഗികള്‍ ആണ് എന്ന യാഥാര്‍ത്ഥ്യം അറിയാതെ ജീവിക്കുന്നവരാണ് എന്നും റിപ്പോര്‍ട്ട്. ബ്രിട്ടന് പുറത്തു നിന്നും എച് ഐ വി രോഗാണുക്കള്‍ പടരാതിരിക്കാന്‍ ഉള്ള പ്രവര്‍ത്തനം വളരെ ഫലവത്തായി നടന്നിട്ടുണ്ട് എന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്.യുകെയില്‍ തന്നെയുള്ള രോഗികളില്‍ നിന്നും പടര്‍ന്നത് മാത്രമാണ്  ഇപ്പോള്‍ എച്. പി. എ. എന്ന ആരോഗ്യ പരിപാലന എജന്‍സി പുറത്തു വിട്ടിരിക്കുന്ന കണക്കുകളില്‍ പറയുന്ന തരത്തില്‍ രോഗികളുടെ എണ്ണം കൂടാന്‍ കാരണം.30വര്‍ഷം മുന്‍പാണ് ബ്രിട്ടനില്‍ എയിഡ്സ് രോഗം ആദ്യമായി കണ്ടെത്തിയത്. അവിശ്വസിനയമാം വിദത്തിലുള്ള വേഗതയില്‍ എച് ഐ വി അണുക്കള്‍ പ്ടര്‍ന്ന്‍ പിടിക്കുന്നത് ആശങ്ക ജനിപ്പിക്കുന്ന വസ്തുതയാണ്.കഴിഞ്ഞ വര്‍ഷം 38,000 എച് ഐ വി ബാധിതര്‍ യുകെയില്‍ ഉണ്ട് എന്നത് ആരോഗ്യ വകുപ്പിനും പൊതു സമൂഹത്തിനും ഞെട്ടല്‍ ഉണ്ടാക്കിയിരുന്നു.ഓരോ വര്‍ഷവും രോഗികളുടെ എണ്ണം ഇരട്ടിയിലധികം ആകുന്നു എന്നതാണ് കണക്കുകളില്‍ നിന്നും വെക്തമാകുന്നത്. സ്വവര്‍ഗ്ഗ അനുരാഗികള്‍ക്കിടയില്‍ രോഗം കൂടുതലായി ഉണ്ടോ ഇല്ലയോ എന്ന കാര്യം ഹെല്‍ത്ത് പ്രോട്ടക്ഷ്ന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ വെക്തമല്ല.യുകെയില്‍ എയിഡ്സ് രോഗം പടരാന്‍ ഉള്ള പ്രധാന കാരണം അനിയന്ത്രിതമായ ലൈംഗിക ബന്ധങ്ങള്‍ തന്നെയാണ് എന്ന് റിപ്പോര്‍ട്ട് വെക്തമാക്കുന്നുണ്ട്.

Leave a Reply