London:യുകെയിലെ 600,000 കുടിയേറ്റക്കാര്‍ തൊഴില്‍ രഹിതര്‍ ആണ് എന്ന് ഹോം ഓഫിസ് റിപ്പോര്‍ട്ടുകള്‍ .എന്നാല്‍ ഇതില്‍ ഏഷ്യന്‍ വംശജര്‍ താരതമ്യേന കുറവാണ് എന്നും പറയുന്നുണ്ട് .മലയാളികള്‍ ഏറെ സഭാവാന ചെയ്യുന്ന ആരോഗ്യ മേഖലയില്‍ അടക്കം ,ജോലിക്ക് ആവശ്യത്തിനു ആളില്ലാത്ത സ്ഥിതി ഉള്ളപ്പോള്‍ ആണ് ജോലി ചെയ്യാന്‍ തയ്യാറാകാതെ ഇത്രയധികം ആളുകള്‍ സര്‍ക്കാരിന്റെ ആനുകുല്യം പറ്റി മാത്രം ജീവിക്കുന്നത്. ഇതില്‍ അഞ്ചില്‍ ഒന്ന് പെന്ഷന് പറ്റിയ സീനിയര്‍ പൌരന്മാര് ആണ്.
കഴിഞ്ഞ ഒരു വര്‍ഷത്തെ മാത്രം കണക്കുകളില്‍ ആണ് ഇത്രയധികം തൊഴില്‍ രഹിതരായ കുടിയേറ്റക്കാര്‍ ഉണ്ട് എന്ന് സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സി കണ്ടെത്തിയത് . നികുതി ദായകരുടെ പണം ഉപയോഗിച്ച് ആരോഗ്യ പരിപാലനവും മറ്റ് ആനുകുല്യങ്ങളും പറ്റി ജീവിക്കുന്നവരുടെ ഭീമമായ എണ്ണം സര്‍ക്കാരിന്റെ ഉന്നത വൃത്തങ്ങളില്‍ ഞെട്ടല്‍ ഉണ്ടാക്കിയിട്ടുണ്ട്.
‘നോണ്‍ ആക്റ്റിവ്’ ആയിട്ടുള്ള കുടിയേറ്റക്കാര്‍ ബ്രിട്ടീഷ് സര്‍ക്കാരിനു വലിയ ബാധ്യത ആയി മാറുന്നത് രാജ്യത്തിന്റെ വളര്‍ച്ചയെ തന്നെ പ്രതികൂലമായി ബാധിക്കും.എന്‍ എച് എസ്സിന് മാത്രം 1.5 ബില്ല്യന്‍ പൌണ്ടിന്റെ അധിക ബാധ്യത ഓരോ വര്‍ഷവും ഇത് വരുത്തിവെക്കും എന്ന് ബ്രിട്ടന്റെ വര്‍ക്ക് ആന്‍ഡ് പെന്ഷന് സെക്രട്ടറി ഇയാന്‍ ഡങ്കന്‍ പറഞ്ഞു.ഈ പ്രശ്നം കൂടുതല്‍ വഷളാകാതെ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം ആണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.