728-pixel-x-90-2-learn
728-pixel-x-90
<< >>

യുകെയിലെ മിനിമം വേതനം 7.80പൌണ്ടാക്കണം:യുണൈറ്റ്

ലണ്ടന്‍ :യുകെയിലെ തൊഴിലാളികള്‍ക്ക് വിലക്കയറ്റത്തിന് ആനുപാതികമായി ശമ്പള വര്‍ദ്ധനവ് ലഭിക്കണം എന്ന് രാജ്യത്തെ ഏറ്റവും വലിയ യുണിയനായ യുണൈറ്റ് അവശ്യപ്പെട്ടു.ഏതാനും വര്‍ഷങ്ങളായി യുകെയിലാകെ സംഭവിച്ചുകൊണ്ടിരിക്കുന്ന വിലക്കയറ്റത്തിനും ഒരുപാടു പിന്നിലാണ് ശമ്പള വര്‍ദ്ധനവ് എന്ന് യൂണിയന്‍ പ്രസ്താവനയില്‍ ചൂണ്ടി കാട്ടുന്നു.

ഈ മാസം കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സില്‍ 1.9% ന്‍റെ കുറവ് വന്നത് പണം ചിലവാക്കാന്‍ ഉപഭോക്താവിന്റെ കയ്യില്‍ പണമില്ലാത്തത് കൊണ്ടാണ്.അല്ലാതെ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ആശയില്ലാഞ്ഞിട്ടല്ല.ഡിമാന്‍ഡ് ഇല്ല അത് കൊണ്ട് വിലയും കുറഞ്ഞു.

പതിനായിരക്കണക്കിന് ആളുകള്‍ അവരുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഷ്ടതകള്‍ അനുഭവിക്കുകയാണ്.സഹകരണ മേഖലയില്‍ 50 ബില്ല്യന്‍ പൌണ്ട് ചിലവാക്കാതെ വച്ചിട്ടുണ്ട്.ഇത് പൊതുജനത്തിന് ന്യായമായ വിലയില്‍ അവശ്യസാധനങ്ങള്‍ വിതരണം നടത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി  വിപണിയില്‍ നിക്ഷേപിക്കണം.

ഭക്ഷണം ഉദ്പാദിപ്പിക്കാന്‍ ആയിരങ്ങളുടെ തൊഴില്‍ ശക്തി ഉപയോഗപ്പെടുത്തുന്നുണ്ട്.എന്നാല്‍ തുച്ഛമായ ശമ്പളം നല്‍കുകയും ചെയ്യുന്നു.അവരുടെ  കുടുംബം പുലര്‍ത്താനുള്ള ചെലവ് വീടിന്റെ മേല്‍ക്കൂരയും താണ്ടി മുകളിലേക്ക് പോകുന്നു.യുണൈറ്റിന്‍റെ ദേശിയ ജനറല്‍ സെക്രട്ടറി ലെന്‍ മക് ക്ലസ്കി പറഞ്ഞു.ഗ്യാസ് ബില്‍മാത്രം അടക്കണമെങ്കില്‍ , യുകെയിലെ ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന ഒരാള്‍ 140 ദിവസത്തെ ശമ്പളം ചിലവാക്കണം.

1.9 % വിലക്കയറ്റമുള്ളപ്പോള്‍ 0.9% എന്ന നിരക്കിലാണ് ശമ്പളം വര്‍ദ്ധിക്കുന്നത്.മണിക്കൂറില്‍ 6.31 പൌണ്ടാണ് യുകെയില്‍ ഇപ്പോള്‍ നിലവിലുള്ള മിനിമം വേതനം .ഇത് 7.80 പൌണ്ട് ആക്കി ഉയര്‍ത്തണം എന്നാണ് യുണൈറ്റ് ആവശ്യപ്പെടുന്നത്.

ഇത് സംബന്ധിച്ചു യുണിയന്‍ അംഗങ്ങള്‍ക്കൊ പൊതുജനങ്ങള്‍ക്കൊ കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ ഈ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക

Unite senior communications officer Shaun Noble :07768 693940

Leave a Reply