jio 800x100
jio 800x100
728-pixel-x-90
<< >>

യുഎസ് തടഞ്ഞപ്പോള്‍ കൈത്താങ്ങായി ചൈന; കാനഡ മാസ്കണിയും

ടൊറന്റോ: മാസ്കുകള്‍ കയറ്റി അയയ്ക്കുന്നത് യുഎസ് തടഞ്ഞതോടെ പ്രതിസന്ധിയിലായ കാനഡയ്ക്ക് ചൈനയുടെ സഹായം. 48 മണിക്കൂറിനുള്ളില്‍ ചൈനയില്‍നിന്ന് ദശലക്ഷക്കണക്കിന് മാസ്കുകള്‍ എത്തുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.
മാസ്കുകളുടെ ക്ഷാമം പരിഹരിക്കാന്‍ ചൈനയില്‍ ഒരു വെയെര്‍ഹൌസ് കാനഡ വാടകയ്ക്കെടുത്തു. അവശ്യസാധനങ്ങള്‍ കൊണ്ടുവരാന്‍ കാര്‍ഗോ ജെറ്റ്, എയര്‍ കാനഡ വിമാനങ്ങള്‍ വാടകയ്ക്കെടുത്തതായും ട്രൂഡോ പറഞ്ഞു.
കാനഡയിലേക്ക് മാസ്കുകള്‍ കയറ്റിയയക്കുന്നതില്‍നിന്ന്‍ 3എം കമ്പനിയെ യുഎസ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. എന്നാല്‍, തിരിച്ച് യുഎസിലേക്കുള്ള കയറ്റുമതി തടയാന്‍ കാനഡ ഉദ്ദേശിക്കുന്നില്ലെന്ന് ട്രൂഡോ പറഞ്ഞു. പരസ്പരം തുല്യമായി പരിഗണിച്ച് മുന്നോട്ടു പോകുന്നതാണ് ഇരുരാജ്യത്തിനും നല്ലത്. പ്രതിസന്ധി ഉടന്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ട്രൂഡോ പറഞ്ഞു.

Leave a Reply