728-pixel-x-90-2-learn
728-pixel-x-90
<< >>

യുഎസില്‍ ധ്രുവക്കരടിപോലും തണുത്തുവിറയ്ക്കുന്നു

ന്യൂയോര്‍ക്ക്‌: കൊടുംതണുപ്പില്‍ മരവിച്ചുപോയ അമേരിക്കയില്‍ ധ്രുവക്കരടി പോലും കൂടിനു പുറത്ത് ഇറങ്ങുന്നില്ല. തിങ്കളാഴ്ച ആകെയുള്ള 50 സംസ്ഥാനങ്ങളിലും 0 ഡിഗ്രിക്ക് താഴെ തണുപ്പ് രേഖപ്പെടുത്തി. അതിശൈത്യത്തില്‍ ഇതുവരെ 21 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

മിനസോട്ടയിലെ എംബരാസ്സിലാണ് ഏറ്റവും തണുപ്പ് രേഖപ്പെടുത്തിയത്. മൈനസ് 37 ഡിഗ്രീ സെല്‍ഷ്യസ്. ശൈത്യക്കാറ്റ് വീശിയതോടെ ഇത് മൈനസ് 43 ആയാണ് അനുഭവപ്പെട്ടത്.

1.8 കോടി ജനങ്ങള്‍ അതിശൈത്യതിന്റെ ദുരിതം അനുഭവിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കര, ജല, വ്യോമ ഗതാഗതം താറുമാറായി. പല തടാകങ്ങളും വെള്ളച്ചാട്ടങ്ങളും പോലും ഉറഞ്ഞുപോയി. പല സ്ഥലങ്ങളിലും സ്കൂളുകള്‍ക്ക് അവധി നല്‍കി.

ഏതു തണുപ്പിനെയും കൂസതതെന്നു കരുതുന്ന ധ്രുവക്കരടിക്ക് പോലും അസഹ്യമാണ്‌ ഇപ്പോള്‍ അമേരിക്കയിലെ കാലാവസ്ഥ. ചിക്കാഗോ മൃഗശാലയിലെ ധ്രുവക്കരടി ചൂട് ക്രമീകരിച്ചിട്ടുള്ള അതിന്‍റെ കൂട്ടില്‍നിന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതേ ഇല്ല.US-Weather--Michig_2783199k

 

Leave a Reply