728-pixel-x-90-2-learn
728-pixel-x-90
<< >>

സാംസങ്ങ് ഗാലക്സി എസ്5: യുഎഇയിലെ വില

ദുബായ്: സാംസങ്ങ് എസ്5 മൊബൈലുകളുടെ യുഎ ഇയിലെ വില പ്രഖ്യാപിച്ചു. 4ജി എല്‍ടിഇ മോഡലിന് 2699 ദിര്‍ഹവും 3ജി മോഡലിന് 2599 ദിര്‍ഹവുമാകും വില. വരുന്നയാഴ്ച മൊബൈല്‍ വിപണിയിലെത്തും.

പൊടിയും വെള്ളവും ഉള്ളില്‍ കടക്കുന്നത്‌ തടയാനുള്ള സംവിധാനം ഉള്‍പ്പെടെ ഒട്ടേറെ പ്രത്യേകതകള്‍ എസ്5ന് ഉണ്ടെന്ന് സംസങ്ങ് ഗള്‍ഫ് ഇലക്ട്രോണിക്സ് ടെലികമ്മ്യൂണിക്കേഷന്‍ മേധാവി ഹസം യാസീന്‍ പറഞ്ഞു. ബാറ്ററി, സ്പീഡ്, കാമറ എന്നിവയുടെ കാര്യത്തില്‍ ഈ മാസത്തില്‍ തന്നെ ലോഞ്ച് ചെയ്യുന്ന മറ്റ് കമ്പനികളുടെ സ്മാര്‍ട്ട്‌ഫോണുകളെക്കാള്‍ എസ്5 ഏറെ മുന്നിലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. വിരലടയാളം, ഹൃദയമിടിപ്പ്‌ എന്നിവ സ്കാന്‍ ചെയ്യാനും കഴിയും.

Leave a Reply