728-pixel-x-90-2-learn
728-pixel-x-90
<< >>

യുഎഇയിൽ പുതിയ വിസാ നിരക്കുകൾ ആഗസ്റ്റ്‌ ഒന്ന് മുതല്‍ പ്രാബല്യത്തിലാകുന്നു

ദുബായ്: ആഗസ്റ്റ് ഒന്നു മുതൽ യുഎഇയിൽ പുതിയ വിസാ നിരക്കുകൾ നിലവിൽ വരും.വിശദ വിവരങ്ങള്‍ സർക്കാർ ഗസറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുഎ ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.സന്ദർശകർക്കുള്ള മൾട്ടിപ്പിൾ എൻട്രി വിസ, പുതിയ സ്റ്റുഡൻറ് വിസ, മെഡിക്കൽ വിസ എന്നിവ നിലവിൽ വരും. കുടുബത്തെ സ്‌പോൺസർ ചെയ്ത വ്യക്തി വിസ മാറുമ്പോൾ കുടുംബാംഗങ്ങളുടെ വിസ റദ്ദാക്കണമെന്നതായിരുന്നു നിലവിലെ നിയമം. എന്നാൽ 5000 ദിർഹം ഡെപ്പോസിറ്റ് നൽകിയാൽ കുടുംബാംഗങ്ങളുടെ വിസ റദ്ദാക്കാതെ തന്നെ പുതിയ വിസ ശരിയാക്കാം.വിസ ശരിയായി കഴിഞ്ഞാൽ ഡിപ്പോസിറ്റ് തുക തിരികെ ലഭിക്കുകയും ചെയ്യും.

INDIANEWS 24 News Desk

Leave a Reply