728-pixel-x-90-2-learn
728-pixel-x-90
<< >>

യുഎഇക്കാരായ സഹോദരിമാര്‍ ലണ്ടനില്‍ ആക്രമിക്കപ്പെട്ടു

ലണ്ടന്‍: യുഎഇ സ്വദേശികളായ മൂന്ന് സഹോദരിമാര്‍ ലണ്ടനിലെ ഹോട്ടല്‍മുറിയില്‍ ആക്രമിക്കപ്പെട്ടു. ഞായറാഴ്ചയാണ് സംഭവം. ചുറ്റിക കൊണ്ട് തലയ്ക്കു അടിയേറ്റ മൂന്ന് പേരില്‍ ഒരാളുടെ നില അതീവഗുരുതരമാണ്. മോഷണശ്രമം തടയുന്നതിനിടെയാണ് ഇവര്‍ ആക്രമിക്കപ്പെട്ടതെന്ന് കരുതുന്നു.

ലണ്ടനിലെ കുംബര്‍ലാന്‍ഡ്‌ ഹോട്ടലിന്‍റെ ഏഴാമത്തെ നിലയിലാണ് സഹോദരിമാര്‍ താമസിച്ചിരുന്നത്. ഇവരോടൊപ്പം മൂന്ന് കുട്ടികള്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ ആക്രമിക്കപ്പെട്ടില്ല.

Leave a Reply