jio 800x100
jio 800x100
728-pixel-x-90
<< >>

യാഥാസ്ഥിതിക കാഴ്ചപ്പാടിനെ മാനവികവും പുരോഗമനപരവുമായ കാഴ്ചപ്പാടിലൂടെ കാനായി നവീകരിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: യാഥാസ്ഥിതിക കാഴ്ചപ്പാടിനെ മാനവികവും പുരോഗമനപരവുമായ കാഴ്ചപ്പാടിലൂടെ നവീകരിച്ച ശില്‍പിയാണ് കാനായികുഞ്ഞിരാമനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാനായിയുടെ യക്ഷി എന്ന ശില്‍പം അതിന്റെ ദൃഷ്ടാന്തമാണ്.  യാഥാസ്ഥിതികവും പാരമ്പര്യവുമായ ചിന്തകള്‍ വെച്ച് പുലര്‍ത്തുന്ന കലാകാരന് സാധിക്കുന്നതല്ല യക്ഷി പോലുള്ള ശില്‍പമെന്നും പിണറായി ചൂണ്ടിക്കാട്ടി. കാനായിയുടെ എണ്‍പതാം പിറന്നാളിനോടും യക്ഷി ശില്‍പത്തിന്റെ അന്‍പതാം വാര്‍ഷികത്തോടും അനുബന്ധിച്ച് കലാ ട്രസ്റ്റും സംസ്ഥാന സര്‍ക്കാരും കാനായിയെ ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം കനകക്കുന്ന് കൊട്ടാരത്തില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. jithesh pinarayi
സ്ത്രീകളെ വീട്ടിലുള്ളില്‍ അടച്ച് പൂട്ടിയിട്ടിരുന്ന യാഥാസ്ഥിതികത്വത്തെ യക്ഷി എന്ന ശില്‍പ്പം  ഞെട്ടിച്ചു. യക്ഷി ശില്‍പ്പം സങ്കല്‍പമാണ്.  ഇല്ലാത്തതിനെ കാണിക്കാന്‍ കഴിഞ്ഞതിലും അപ്പുറം സ്ത്രീസ്വാതന്ത്ര്യ പ്രഖ്യാപനമാണ് യക്ഷിയിലൂടെ കാനായി നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. യക്ഷി ശില്‍പ്പത്തിന്റെ നിര്‍മാണഘട്ടത്തില്‍ ചില സദാചാര പൊലീസുകാര്‍ കാനായിയെ മര്‍ദ്ദിച്ചിരുന്നു. ഏത് ശില്‍പം നിര്‍മിക്കണം എന്ന് കലാകാരന്‍മാരല്ല, തങ്ങളാണ് എന്ന് കരതിയിരുന്നവര്‍ അന്നുമുണ്ടായിരുന്നു എന്ന് കാണിക്കുന്നതാണ് ആ സംഭവം. യക്ഷി ശില്‍പം അഞ്ച് പതിറ്റാണ്ട് പിന്നിടുമ്പോള്‍ കലയ്ക്കും കലാകാരനും എതിരെയുള്ള അസഹിഷ്ണുതയും അക്രമങ്ങളും ഇന്ത്യയില്‍ വര്‍ദ്ധിച്ചു. വിഖ്യാത ചിത്രകാരന്‍ എം.എഫ് ഹുസൈന് രാജ്യം വിട്ട് പോകേണ്ടി വന്നത് ഈ ഘട്ടത്തിലാണ്. വര്‍ഗീയ കടന്നാക്രമണ പരമ്പരകള്‍ കലാ സാംസ്‌കാരികരംഗം നേരിടുന്നു. ചിന്തകരും എഴുത്തുകാരും കലാകാരന്‍മാരും വെടിയേറ്റ് മരിക്കുന്നു. ഇത് തുടര്‍ന്നാല്‍ മൗലികമായ സൃഷ്ടികള്‍ കലാകാരന്‍മാരില്‍ നിന്നുണ്ടാകില്ല. നിര്‍ഭയമായ അന്തരീക്ഷത്തില്‍ നിന്നേ ഉദാത്തമായ കലാസൃഷ്ടികളുണ്ടാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
adoor inaugurating photo exhibitionശില്‍പകലയിലെ യാഥാസ്ഥിതികതയെ തിരുത്തി പുരോഗമനപരമാക്കിയ കലാകാരനാണ് കാനായി കുഞ്ഞിരാമനെന്നും മുഖ്യമന്ത്രി പറഞ്ഞു. കാനായിയുടെ ശില്‍പവിദ്യയിലെ ധീരതയും സ്ത്രീസങ്കല്‍പവും പുരോഗമനമായി മാറിചിന്തിക്കാന്‍ സമൂഹമനസാക്ഷിയെ പ്രേരിപ്പിച്ചു. അതിനുള്ള അംഗീകാരമാണ് സര്‍ക്കാരിന്റെ രാജാരവിവര്‍മ പുരസ്‌ക്കാരം കാനായിക്ക് കിട്ടിയത്. ഇവിടെ നല്‍കിയ അംഗീകാരം സര്‍ക്കാരിന്റെയും കേരള ജനതയുടെയും അംഗീകാരമാണ്. സമ്പന്ന കുടുംബത്തില്‍ ജനിച്ചിട്ടും കാനായി കലയ്ക്ക് വേണ്ടി ദരിദ്രനായി സഞ്ചരിച്ചു. കേരളീയ ശില്‍പകലയുടെ യശസ്സ് അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തി. അങ്ങനെയുള്ള കാനായിയെ ആദരിക്കാന്‍ കഴിയുന്നത് അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ കാനായിയെയും അദ്ദേഹത്തിന്റെ ജീവിത്തിലെയും കലാജീവിതത്തിലെയും ഫോട്ടോകള്‍ പകര്‍ത്തി പ്രദര്‍ശനം ഒരുക്കിയ ന്യൂസ് ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദറിനെയും മുഖ്യമന്ത്രി പൊന്നാട ചാര്‍ത്തി ആദരിച്ചു. ഏപ്രില്‍ രണ്ടു മുതല്‍ നാല് വരെ കനകക്കുന്നില്‍ അരങ്ങേറിയ കാനയിക്ക് ആദരം പരിപാടി കലാസ്നേഹികള്‍ക്ക് ഉത്സവമായി.
ഏപ്രില്‍ രണ്ടിന് ജിതേഷ് ദാമോദറുടെ കാനായി ഫോട്ടോകളുടെ പ്രദര്‍ശനം വിശ്രുത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപലകൃഷ്ണന്‍ മന്ത്രി എ കെ ബാലന്‍റെ സാന്നിധ്യത്തില്‍ ഉത്ഘാടനം ചെയ്തു. കാനായിക്ക് 80 , യക്ഷി 50ല്‍ എന്ന പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം പ്രശസ്ത ചലച്ചിത്ര താരം മോഹന്‍ലാല്‍ തിരുവനന്തപുരം താജ് ഹോട്ടലില്‍ നിര്‍വ്വഹിച്ചു.
യക്ഷിയെ പറ്റി പലരും നഗ്നത എന്നാണ് പറയുന്നത്, സഗ്നത സത്യമാണ്. അതിന് രൂപമില്ല, ഭാവമില്ല. സത്യത്തെ നഗ്നതയായും മിഥ്യയെ അശ്ലീലമായും കാണാനാണ് തനിക്ക് ഇഷ്ടമെന്ന് മറുപടി പ്രസംഗത്തില്‍ കാനായി പറഞ്ഞു. കുട്ടികളെ എന്താണ് ശഌലം , അശഌലം, നഗ്നത എന്ന് നിര്‍ബന്ധമായും പഠിപ്പിക്കണമെന്നും കാനായി നിര്‍ദ്ദേശിച്ചു.
photo exhibition 2photo exhibitionbalan minister and adoor watching photosസമാപന ചടങ്ങില്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ അധ്യക്ഷനായി. എ. സമ്പത്ത് എം.പി, മേയര്‍ വി.കെ പ്രശാന്ത്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.  സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ സ്വാഗതം ആശംസിച്ചു. സംഘാടക സമിതി ജനറല്‍ സെക്രട്ടറി അഭിരാം കൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി. ചടങ്ങിന് ശേഷം അതിവേഗ ചിത്രകാരന്‍ അഡ്വ. ജിതേഷ്ജി ‘കാനായിക്ക് വരവന്ദനം’ എന്ന ചിത്രകലാപരിപാടി നടത്തി. നര്‍ത്തകി ഡോ. രാജശ്രീവാര്യര്‍ ഭരതനാട്യ കച്ചേരിയും അവതരിപ്പിച്ചു.
INDIANEWS24 ART DESK

Leave a Reply