യോര്‍ക്ഷൈര്‍:യു കെയിലെ പ്രമുഖ സഞ്ചാരമേഖലയായ തെക്കന്‍ യോര്‍ക്ഷൈറില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി പോലീസിന്റെ കര്‍ക്കശ ശ്രമങ്ങള്‍.യാത്രാ മേഖലയായ ഈ ഭാഗത്ത് മനുഷ്യക്കടത്തും ലഹരി ഇടപടാടുകളും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെന്ന് ആരോപണത്തെ തുടര്‍ന്നാണ് തെക്കന്‍ യോര്‍ക്ഷൈര്‍ പോലീസ് ഇത്തരം ഒരു നീക്കം നടത്തിയത്.
റോഡ് മാര്‍ഗം നടക്കുന്ന കുറ്റകൃത്യങ്ങളെ കയ്യോടെ പിടികൂടുന്ന പദ്ധതിക്ക് പോലീസ് നല്‍കിയിരിക്കുന്ന പേര് ‘ട്രിവിയ 4′ എന്നാണ്.തെക്കന്‍ യോര്‍ക്ഷൈര്‍ പോലീസ് മേഖലയില്‍ കര്‍ശനമായ പരിശോധനകളും നടത്തും.നമ്പര്‍ പ്ലേറ്റ് മാറ്റി ഓടുന്ന വണ്ടികളടക്കം പൊക്കാന്‍ തന്നെയാണ് പോലീസിന്റെ പുറപ്പാട്.
മേഖലയിലെ ചിഫ് ഇന്‍സ്പെക്ടറായ ഗ്ലെന്‍ സറ്റെന്വുഡ് ട്രിവിയ 4നെ കുറിച്ച് പറയുന്നത് ഇതാണ് ‘പോലീസിന്റെ കാര്‍ക്കശ്യ ശ്രമങ്ങള്‍ ഒരിക്കലും തദ്ദേശീയ വാസികളെയും സാധാരണക്കാരായ യാത്രികരെയും ബുദ്ധിമുട്ടിക്കാനല്ല കുറ്റവാളികളെയും കുറ്റകൃത്യങ്ങളും ഇല്ലാതാക്കാനാണ്’.
INDIANEWS24.COM Travel Desk