ഗ്വാളിയാര്‍:ഓട്ടത്തിനിടെ നിന്നുപോയ ട്രെയിന്‍ യാത്രക്കാര്‍ ചേര്‍ന്ന് തള്ളി സ്റ്റാര്‍ട്ടാക്കി.ഗ്വാളിയാറിലെ തിരക്കേറിയ നഗരത്തിലാണ് സംഭവം.
ഗ്വാളിയാറിലെ തിരക്കേറിയ തെരുവിന് നടുവിലൂടെ കടന്നുപോകുന്ന കൈലാരാസ്സബര്ഗഡ് മീറ്റര്‍ ഗേജ് പാതയില്‍ വെള്ളിയാഴ്ചയാണ് ട്രെയിന്‍ പണിമുടക്കിയതാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ഉത്സാഹം തെളിയിക്കുന്നതിന് വഴിവെച്ചത്.എഞ്ചിന് സ്റ്റാര്‍ട്ടാക്കാനുള്ള ലോക്കോപൈലറ്റുമാരുടെ ശ്രം വിഫലമായതോടെ അധികൃതര്‍ തണുപ്പന്‍ മട്ടില്‍ വകവയ്ക്കാതെ മാറിനിന്നു.ട്രെയിനിനകത്തിരുന്നു ഒരു മണിക്കൂറോളം മുഷിഞ്ഞ യാത്രക്കാര്‍ ക്ഷമകെട്ട് പുറത്തിറങ്ങി.ഈ സമയം കൊണ്ട് പ്രദേശത്തുകൂടെ കടന്നു പോകുന്ന റോഡില്‍ വലിയൊരു ഗതാഗതക്കുരുക്കും രൂക്ഷമായതോടെ എല്ലാവരും ചേര്‍ന്ന് ട്രെയിനില്‍ കൈവെക്കാന്‍ തന്നെ തീരുമാനിച്ചു.എല്ലാവരും ഓത്തുപിടിച്ചപ്പോള് ട്രെയിന്‍ നീങ്ങുകയു ചെയ്തു.
ഇതേ തുടര്‍ന്ന് അധികൃതര്‍ സ്റ്റാര്‍ട്ടാക്കി നോക്കിയപ്പോള്‍ എഞ്ചിന് പ്രവര്‍ത്തിച്ചുതുടങ്ങി.അമിതമായി ചൂടായതിനെ തുടര്‍ന്ന് എഞ്ചിന് പണിമുടക്കിയതാണ് ട്രെയിന്‍ നിന്നുപോകാനിടയാക്കിയത്.എതായാലും ഗ്വാളിയറുകാര്ക്ക് ട്രെയിന്‍ തള്ളി സ്റ്റാര്ട്ടാക്കിയവരെന്ന് അഭിമാനിക്കാനുള്ള വകയായി.
INDIANEWS24.COM Gwalior