jio 800x100
jio 800x100
728-pixel-x-90
<< >>

ദുബൈയില്‍ വാഹനാപകടത്തില്‍ മലയാളി യുവതിമരിച്ചു

മസ്കത്ത്: മസ്കത്തില്‍നിന്ന് പോയ നാലംഗ മലയാളി സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് മലയാളി യുവതി മരിച്ചു. കണ്ണൂര്‍ കൂത്തു പറമ്പ് മാനന്തേരി കണിച്ചിക്കണ്ടിയില്‍ ഇബ്രാഹിമിന്‍െറ മകന്‍ നൗജസിന്റെഭാര്യ മുബീന (22) ആണ് മരിച്ചത്. നൗജസ്, മകള്‍ റിന്‍സ ഫാത്തിമ, കാറിലുണ്ടായിരുന്ന സുഹൃത്ത് തുഫൈല്‍, ഭാര്യ എന്നിവര്‍ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ ദേരയിലായിരുന്നു അപകടം.
ഒമാനിലെ ഇബ്രയില്‍ പത്ത് വര്‍ഷുത്താളമായി ഇലക്ട്രോണിക്സ് കട നടത്തുന്ന നൗജസും തുഫൈലും സാധനങ്ങള്‍ വാങ്ങുന്നതിനുകൂടിയാണ് നാല് ദിവസം മുമ്പ് ദുബൈയിലേക്ക് പോയത്. കൂത്തുപറമ്പ് ചെണ്ടയാട് സ്വദേശി ബഷീറിന്‍െറയും ലുബ്നയുടെയും മകളാണ് മുബീന. മൃതദേഹം ദുബെയില്‍ നിന്ന് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

Leave a Reply