ദുബായ്:കുവൈറ്റി പോലീസ് അറസ്റ്റ് ചെയ്ത യാചകന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഞെട്ടി.അഞ്ച് ലക്ഷം കുവൈറ്റി ദിനാറാണ്(പത്ത് കോടി രൂപ)ഉണ്ടായിരുന്നത്.യാചനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഇവിടെ കുവൈറ്റ് സിറ്റിക്ക് അടുത്തുള്ള പള്ളിയില്‍ യാചിക്കുന്ന വിദേശ യാചകനെ പിടികൂടുകയായിരുന്നു.
നിയമവിരുദ്ധമായി യാചന നടത്തിയതിന്റെ പേരില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഞെട്ടിയത്.കിടക്കാന്‍ വീടില്ല.വരുമാനത്തിന് മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്ന് പറഞ്ഞാണ് ഈ യാചകന് പള്ളിയിലെത്തുന്ന ഭക്തരില്‍ നിന്നും പണം സ്വീകരിച്ചുകൊണ്ടിരുന്നത്. പോലീസ് പെട്രോളിംഗിനെത്തിയപ്പോഴാണ് പിടികൂടിയത്.അല്‍ അഹമ്മദി പോലീസ് സ്റ്റേഷനിലേക്കാണ് ഇയാളെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്.
കുവൈറ്റിന് പുറമെ ഗള്‍ഫ് കൊ-ഓപ്പറേഷന് കൈണ്സിലിന് കീഴിലുള്ള ബഹ്റൈന്‍,ഒമാന്‍,ഖത്തര്‍,സൗദി അറേബ്യ,യു എ ഇ എന്നീ എമിറേറ്റ്സുകളിലൊന്നും യാചന അനുവദനീയമല്ല.എന്നാല്‍ റംസാന് മാസത്തില്‍ പള്ളിയിലെത്തുന്നവര്‍ ദാന ധര്‍മ്മങ്ങളില്‍ സംതൃപ്തരാകുമെന്നത് മുതലെടുത്തുകൊണ്ടാണ് നിരവധി പേര് അനധികൃതമായി യാചനക്കിറങ്ങിയിരിക്കുന്നത്.കഴിഞ്ഞ ഏപ്രിലില്‍ കുവൈറ്റില്‍ ആളുകളോട് മോശമായി പെരുമാറിയ 22 യാചകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
INDIANEWS24.COM Gulf Desk