jio 800x100
jio 800x100
728-pixel-x-90
<< >>

യാക്കൂബ് മേമന്റെ വധ ശിക്ഷ ശരിവച്ചു

ന്യൂഡല്‍ഹി:മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതി യാക്കൂബ് അബ്ദുള്‍ റസാക്ക്‌ മേമന് വധ ശിക്ഷ നടപ്പാക്കണമെന്ന വിധി സുപ്രീംകോടതി ശരിവച്ചു.യാക്കൂബ് മേമന്റെ തിരുത്തല്‍ ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധി ബുധനാഴ്ച്ച ഉച്ചയ്ക്ക ശേഷമാണ് ശരിവച്ചത്.ചീഫ് ജസ്റ്റീസ് അടക്കമുള്ള മൂന്നംഗ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്‌.യാക്കൂബ് മേമന്റെ ഹര്‍ജി പരിഗണിച്ച നടപടികളില്‍ വീഴ്ചയില്ലെന്നു സുപ്രീം കോടതി നിരീക്ഷിച്ചു.മേമന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി വീണ്ടും പരിഗണിക്കില്ല.

വധശിക്ഷയ്‌ക്കെതിരെ മേമന്‍ ഇന്നു വീണ്ടും രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കിയിരുന്നു. യാക്കൂബ് മേമന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ക്കു നല്‍കിയ ദയാഹര്‍ജി തള്ളി. ഇനി രാഷ്ട്രപതിയുടെ തീരുമാനം കൂടി പുറത്തുവരാനുണ്ട്.

INDIANEWS24.COM NEWDELHI

Leave a Reply