728-pixel-x-90-2-learn
728-pixel-x-90
<< >>

യാക്കൂബ് മേമന്റെ വധശിക്ഷ ശരിവച്ചു

ന്യൂഡല്‍ഹി:മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധ ശിക്ഷ സുപ്രീം കോടതി ശരിവച്ചു.ടാഡ കോടതി വിധിച്ചതു പോലെ ഈ മാസം 30ന് തന്നെ ശിക്ഷ നടപ്പാക്കിയേക്കുമെന്നാണ് സൂചന.

മുംബൈയിലെ ടാഡ കോടതി മേമനെ ജൂലൈ 30 ന് തൂക്കിക്കൊല്ലാന്‍ വിധിച്ചിരുന്നു.വിധി നടപ്പാക്കാന്‍ മഹാരാഷ്ട്ര ജയില്‍ വകുപ്പ് ആരാച്ചാരെ തേടുന്നതിനിടെയാണ് മേമന്‍ സുപ്രീം കോടതിയെ സമീപിച്ചത്.രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയെങ്കിലും അത് നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു.

INDIANEWS24.COM

Leave a Reply