728-pixel-x-90-2-learn
728-pixel-x-90
<< >>

യാക്കൂബ് മേമനെ തൂക്കിലേറ്റി

മുംബൈ:യാക്കൂബ് അബ്ദുല്‍ റസാഖ് മേമന്റെ വധശിക്ഷ നടപ്പാക്കി.വ്യാഴാഴ്ച്ച വെളുപ്പിന് 6.43 ന് നാഗ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേകം തയ്യാറാക്കിയ കഴുമരത്തിലാണ് തൂക്കിലേറ്റിയത്.ഏഴോടെ മരണം സ്ഥിരീകരിച്ചു.

മേമന്റെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കുമെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ മൃതദേഹം നാഗ്പൂര്‍ ജയില്‍ വളപ്പില്‍ തന്നെ സംസ്‌കരിക്കുമെന്നാണ് അറിയിച്ചിരുന്നത്. യാക്കൂബിന്റെ ഭാര്യ റാഹിന്‍, മകള്‍ സുബൈദ എന്നിവരെ ജയിലില്‍ നടക്കുന്ന സംസ്‌കാരച്ചടങ്ങില്‍ പങ്കെടുപ്പിക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതേസമയം, മേമന്റെ വധശിക്ഷയെ തുടര്‍ന്ന് നാഗ്പൂരിലും മുംബൈയിലും സുരക്ഷ ശക്തമാക്കി. ക്രമസമാധാനനില തകരാതിരിക്കാന്‍ മുംബൈയില്‍ 25,000 പൊലീസുദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വര്‍ഗീയ കലാപത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സുരക്ഷയെ മുന്‍നിര്‍ത്തി 400 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന ആദ്യ വധശിക്ഷയാണിത്.

INDIANEWS24.COM Mumbai

Leave a Reply