jio 800x100
jio 800x100
728-pixel-x-90
<< >>

പ്രിയങ്കരമായത് ബലിയായി നല്‍കി സ്വയം തിരുബലിയായികൊണ്ട് ഒരു ബലിപ്പെരുന്നാള്‍ കൂടി

തിരുവനന്തപുരം : സമാനതകളില്ലാത്ത ത്യാഗത്തിന്റെ സ്മരണകളുണര്‍ത്തി വീണ്ടുമൊരു ബലിപെരുന്നാള്‍ കൂടി കടന്നു പോകുന്നു. സര്‍വശക്തന്റെ ആജ്ഞയ്ക്കു മുമ്പില്‍ പുത്രനെ ബലിനല്‍കാന്‍ പ്രവാചകന്‍ ഇബ്രാഹീം തയ്യാറായതിന്റെ ഓര്‍മയാണ് ബലിപെരുന്നാള്‍ ദിനത്തില്‍ പുതുക്കുന്നത്.

സര്‍വശക്തനായ സൃഷ്ടാവിന്‍റെ കല്പനയ്ക്കും പ്രീതിക്കും വേണ്ടി ഏറ്റവും വിലപ്പെട്ടതിനേപ്പോലും തൃജിക്കുവാന്‍ മനുഷ്യന്‍ തയ്യാറാകുന്നതിന്റെ മഹത്തായ സൂചനയാകുന്നു ബക്രീദ്. ഇസ്‌ളാം കലണ്ടറില്‍ അവസാന മാസമായ ദുല്‍ഹജ്ജില്‍ ആണ് ബക്രീദ് ആഘോഷിക്കുന്നത്. ‘ഇവ്ദ്’ എന്ന വാക്കില്‍ നിന്നാണ് ‘ഈദ്’ ഉണ്ടായത് .ഈ വാക്കിനര്‍ത്ഥം ‘ആഘോഷം , ആനന്ദം’ എന്നൊക്കെയാണ്.

ഈദിന്റെ മറ്റൊരു പേരാണ് ഈദ്ഉല്‍സുഹ , ‘സുഹ’ എന്നാല്‍ ബലി. തനിക്കേറ്റവും പ്രിയങ്കരമായത് ബലിയായി നല്‍കി, സ്വയം തിരുബലിയാകുക എന്നതാണ് ബക്രീദിന്റെ ആത്യന്തിക സന്ദേശം.

INDIA NEWS TVM

ബലി പെരുന്നാളിനോടനുബന്ധിച്ചു തിരുവനന്തപുരം ജുമാ മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിനിടയിൽ

തിരുവനന്തപുരം ജുമാ മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിനിടയിൽ

 

 

Leave a Reply