728-pixel-x-90-2-learn
728-pixel-x-90
<< >>

മോഹന്‍ലാലും സത്യന്‍ അന്തിക്കാടും മഞ്ജു വാര്യരും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി

മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിനൊപ്പം മഞ്ജു വാര്യരും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് തുടങ്ങി.ചിത്രീകരണത്തിനായി സെറ്റിലെത്തിയ വിവരം മോഹന്‍ലാല്‍ തന്നെയാണ്  തന്റെ വെബ്‌സൈറ്റായ കംപ്ലീറ്റ് ആക്ടര്‍ ഡോട്ട് കോമിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും അറിയിച്ചത്.

നീണ്ട പതിനാറ് വര്‍ഷത്തിന് ശേഷം മോഹന്‍ലാലും മഞ്ജുവും ഒന്നിക്കുന്ന ചിത്രമാണ്‌ ഇത്‌.1998 ല്‍ ഓണചിത്രമായി ഇറങ്ങിയ സിബി മലയിലിന്റെ സമ്മര്‍ ഇന്‍ ബത്‌ലേഹമാണ് ഇരുവരും ഒരുമിച്ച അവസാന ചിത്രം.ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിതാരമായിരുന്നു.ആറാം തമ്പൂരാനും കന്മദവും ആണ് ഇരുവരും ഒരുമിച്ച മറ്റ് ചിത്രങ്ങള്‍.ഇവ മൂന്നും ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് പതിവ് സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടേത് പോലെ ചിത്രീകരണം തുടങ്ങിയിട്ടും പേര് നല്‍കിയിട്ടില്ല.യുവഛായാഗ്രാഹകന്‍ നീല്‍ ഡീ കുന്‍ഹാ ആദ്യമായി സത്യന്‍ അന്തിക്കാടിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നുവെന്നതും ചിത്രത്തിന്റെ മറ്റൊരു പുതുമയാണ്.

INDIANEWS24.COM MOVIES

Leave a Reply