കൊച്ചി : അഭിഷേക് ചൗബേ സംവിധാനം ചെയ്ത് 2010ല്‍ ഇറങ്ങിയ , 2013 അവസാനം റിലീസ് ചെയ്ത ദേധ് ഇഷ്കിയ എന്നീ ചിത്രങ്ങളെയോഅതിലൊന്നിനെയോ അധികരിച്ച് തമിഴില്‍ റീമേക്ക് ഒരുങ്ങുന്ന കാര്യം തീര്‍ച്ചയായി. ഇരു ചിത്രങ്ങളിലും നസറുദീന്‍ ഷാ അനശ്വരമാക്കിയ വേഷം മോഹന്‍ലാല്‍ അവതരിപ്പിക്കുവാനും ധാരണയായി.പക്ഷെ ചിത്രം എന്ന് ആരംഭിക്കും എന്നതിനെക്കുറിച്ച് സൂചനയില്ല.മോഹന്‍ലാലിന്റെ നിരവധി ചിത്രങ്ങള്‍ പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. കൂതറ എന്ന ചിത്രത്തിലെ ലഘു വേഷം ലാല്‍ പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്.മലയാളിയും ബോളിവുഡ് തിരക്കഥാകൃത്തുമായ സുരേഷ് നായര്‍ രചന നിര്‍വ്വഹിക്കുന്ന പെരുച്ചാഴി ഉടന്‍ ആരംഭിക്കുമെന്നറിയുന്നു.
ഇളയദളപതി വിജയ്ക്കൊപ്പമഭിനയിച്ച ജില്ല സൂപ്പര്‍ഹിറ്റായതോടെയാണ് മോഹന്‍ലാലിനെ പരിഗണിക്കുവാനുള്ള തീരുമാനമുണ്ടായത്.ആര്യയും ലക്ഷ്മി റായിയും ലാലിന്റെ സഹതാരങ്ങളാകും.ഇഷ്കിയയും തുടര്‍ ചിത്രവും ബോളിവുഡില്‍ മെഗാഹിറ്റായിരുന്നു. മാധുരി ദിക്ഷിതും ഹുമാ ഖുറൈഷിയുമാണ് രണ്ടാം ഭാഗത്തില്‍ നായികമാരായത്. ആദ്യ ഭാഗത്തില്‍ വിദ്യാബാലനായിരുന്നു നായിക. ഇരു ഭാഗങ്ങളിലും നസറുദീന്‍ ഷായും അര്‍ഷദ് വാര്‍സിയുമാണ് തുല്യ പ്രാധാന്യമുള്ള നായക വേഷം ചെയ്തത്.
പ്രായത്തിനൊത്ത നര വേഷങ്ങള്‍ ലാലിന് ഭാഗ്യമാകുകയാണ്. അടുത്തിടെ മെഗാഹിറ്റായ ദൃശ്യത്തിലും പ്രായമുള്ള വേഷമാണ് ലാല്‍ അവതരിപ്പിച്ചത്.തമിഴ് സൂപ്പര്‍ ഹിറ്റ് ജില്ലയില്‍ വിജയുടെ പിതൃ സമാനമായ വേഷമാണ് ലാല്‍ ചെയ്തത്. ലാലിന്റെ നര വേഷത്തിനു പ്രതിയോഗിയായി അജിത്തും ഉണ്ട്. ലാലിനേക്കാള്‍ 11 വയസിനു ഇളപ്പമുള്ള അജിത് അടുത്തിടെ നര വേഷങ്ങളിലൂടെ തരംഗം തീര്‍ക്കുകയാണ്. മങ്കാത്തെ, ആരംഭം,വീരം തുടങ്ങി നിരവധി അജിത് ചിത്രങ്ങള്‍ക്ക് നര ഒരു ഭാഗ്യമായി.തമിഴില്‍ ഇനി ഒരു നര യുദ്ധത്തിനു തന്നെ തുടക്കം കുറിക്കുകയാണ് ലാലും അജിത്തും എന്ന് കരുതാം.
SANU INDIANEWS24