728-pixel-x-90-2-learn
728-pixel-x-90
<< >>

മോഹന്‍ലാല്‍ വീണ്ടും തമിഴില്‍ : വെട്രിമാരന്‍ IPS

Vetrimaran-IPS-Movie-Audio-Launch-415x260ചെന്നൈ : ജില്ലയിലൂടെ തമിഴകത്ത് ഹരമായി മാറിയ മോഹന്‍ലാല്‍ വീണ്ടും തമിഴ് പേശുന്നു. ജില്ലയിലേത് മദ്ധ്യവയസ്ക കഥാപാത്രമായിരുന്നുവെങ്കില്‍ രണ്ടാമങ്കം സൂപ്പര്‍ ഹീറോയായിട്ടാണ്. വെട്രിമാരന്‍ എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നlal vetrimaran ലാല്‍ തികച്ചും സ്റൈലിഷ് ആന്‍ഡ്‌ എക്സ്പ്ലോസീവ് ( stylish & explosive) അപ്പിയറന്‍സിലാണ്ഇക്കുറി. ജില്ലയിലെ ആ കുറവ് പരിഹരിക്കും വെട്രിമാരന്‍ IPS എന്ന് പ്രതീക്ഷിക്കാം.

മലയാളത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മേജര്‍ രവി ചിത്രം കര്‍മ്മയോദ്ധയാണ് വെട്രിമാരന്‍ ആയി തമിഴ് പേശുന്നത്. മോഹന്‍ലാല്‍ തന്നെയാണ് തമിഴ് വേര്‍ഷനില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്. തമിഴ് പ്രേക്ഷകരെ ആകര്‍ഷിക്കും വിധമാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്.  ( ലിങ്ക് കാണുക).

ചിത്രം ഉടന്‍ റിലീസിനെത്തുമെന്നാണ് അറിയുന്നത്. വിജയുമായി മോഹന്‍ലാല്‍ ഒരു ചിത്രത്തില്‍ക്കൂടി അഭിനയിക്കുവാന്‍ സാധ്യതയുണ്ട്, ഇക്കുറി മലയാളത്തിലാണെന്ന് മാത്രം. മോഹന്‍ലാല്‍- വിജയ്‌ ചിത്രം ജില്ല ഒരു വിജയ ഫോര്‍മുല കൂടി രചിച്ചിരിക്കുകയാണ്. അജിത്തിന്‍റെ വീരത്തിനെക്കാള്‍ മുന്നേറാന്‍ ജില്ലയ്ക്കായത്ര  mohanlal-karmayodha-253x325മോഹന്‍ലാലിന്‍റെ സാന്നിധ്യമാണെന്ന തിരിച്ചറിവ് വിജയിനും നിര്‍മ്മതക്കല്‍ക്കുമുണ്ട്. രണ്ടു  താരങ്ങളും  ഒരുമിക്കുമ്പോള്‍ ഉണ്ടാകുന്ന അഭൂതപൂര്‍വ്വമായ ബിസിനസും ജനപ്രീതിയുമാണ് ഒരിക്കല്‍ കൂടി ലാലിനെയും വിജയെയും ഒരുമിപ്പിക്കാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കുന്നത്.

SANU INDIANEWS4.COM

 

Leave a Reply