ചെന്നൈ : തെന്നിന്ത്യന്‍ താര ചക്രവര്‍ത്തിമാര്‍ ഒരുമിക്കുന്ന ജില്ല 2014 പൊങ്കലിന് ലോക വ്യാപകമായി റിലീസ് ചെയ്യും. തെന്നിന്ത്യയാകെ ഉറ്റു നോക്കുന്ന ഈ ആര്. നേശന്‍ ചിത്രം ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്.
മോഹന്‍ലാലിന്റെയും ഇളയ ദളപതി വിജയുടെയും ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഈ മാഗ്നം ഓപ്പസ് സൂപ്പര്‍ ഗുഡ് ഫിലിംസ് ആണ് നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിന്റെ മെഗാ ഹിറ്റ് ചിത്രമായ കീര്‍ത്തിചക്ര നിര്‍മ്മിച്ചത് സൂപ്പര്‍ ഗുഡ് ഫിലിംസായിരുന്നു.
ശിവ – ശക്തി എന്നീ കരുത്തുറ്റ കഥാപാത്രങ്ങളായാണ് മോഹന്‍ലാലും വിജയും എത്തുന്നത്. ഏറെക്കാലത്തിനു ശേഷം പൂര്‍ണ്ണിമ ഭാഗ്യരാജും മോഹന്‍ലാലും ഒരുമിക്കുന്നു എന്ന പ്രത്യകത കൂടിയുണ്ട് ജില്ലയ്ക്ക്. കാജള്‍ അഗര്‍വാള്‍ വിജയിന്റെ നായികയാകുന്നു.
മോഹന്‍ലാല്‍ വല്ലപ്പോഴുമാണ് തമിഴ് സിനിമയില്‍ അഭിനയിക്കുന്നത്. മികച്ച പ്രോജക്ടുകള്‍ക്കു മാത്രമേ അന്യഭാഷാ സിനിമകള്‍ക്ക് മോഹന്‍ലാല്‍ ഡേറ്റ് നല്‍കാറുള്ളൂ. മോഹന്‍ലാലിന്റെ അന്യ ഭാഷാ ചിത്രങ്ങളൊക്കെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. മണിരത്നത്തിന്റെ ഇരുവര്‍ , രാം ഗോപാല്‍ വര്‍മ്മയുടെ കമ്പനി തുടങ്ങിയ ചിത്രങ്ങള്‍ ലാലിന്റെ കാരിയര്‍ ബെസ്റ്റ് പ്രകടനങ്ങളായിരുന്നു.
മധുരയിലെ അതിശക്തനായ അധോലോക നായകനായാണ് മോഹന്‍ലാല്‍ ജില്ലയില്‍ അഭിനയിക്കുന്നത് എന്നറിയുന്നു. അനീതിക്കെതിരെ കൈകോര്‍ക്കുന്ന രണ്ട് കഥാപാത്രങ്ങളായാണ് മോഹന്‍ലാലും വിജയും ഈ സിനിമയില്‍ എത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ‘ജില്ല’യുടെ ചെലവ് ഏകദേശം 60 കോടി രൂപയാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഏതായാലും പ്രേക്ഷകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ജില്ല , ലാല്‍ – വിജയ് ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഒന്നായിരിക്കുമെന്ന് സംവിധായകന് ഉറപ്പു തരുന്നു. കാത്തിരിക്കാം പൊങ്കല്‍ ദിനങ്ങള്‍ക്കായ്.
SANU INDIA NEWS