728-pixel-x-90-2-learn
728-pixel-x-90
<< >>

മോഹന്‍ലാല്‍ വരില്ല !

ഹൈദരാബാദ് : വരുന്ന ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിയോ മറ്റേതെങ്കിലും കക്ഷിയെയോ പ്രതിനിധീകരിച്ചു  സ്ഥാനാർഥിയാകാനില്ലെന്ന‌് നടൻ മോഹൻലാൽ വിവിധ മാധ്യമങ്ങളോട് ആവര്‍ത്തിച്ചു പറഞ്ഞതോടെ ലാലുമായി ബന്ധപ്പെട്ടു സൃഷ്ടിച്ചിരുന്ന പുകമറയ്ക്ക് ശമനമായി.തനിക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടെങ്കിലും രാഷ്ട്രീയത്തില്‍ വരാനോ സ്ഥാനാര്‍ഥിയാകാനോ യാതൊരു താല്‍പ്പര്യവും    ഇല്ലെന്നും നടന്‍ എന്ന നിലയില്‍  തുടരാനാണ് ഇഷ്ടമെന്നും ഒരുപാട് പദ്ധതികള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും ലാല്‍ അസന്നിഗ്ധ മായി പ്രഖ്യാപിച്ചു.

മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ട്രസ്റ്റിന്റെ ആവശ്യത്തിനായി മോഹൻലാൽ പ്രധാനമന്ത്രിയെ സന്ദർശിച്ചത‌ുമുതലാണ‌് ലാലിനെ ബിജെപിക്കാരനാക്കി പ്രചാരണം തുടങ്ങിയത‌്. മോഹൻലാൽ വരില്ലെന്ന‌് ഉറപ്പായ സ്ഥിതിക്ക‌് മറ്റു വഴി നോക്കാനുള്ള നീക്കം ബി ജെ  ആരംഭിച്ചു. കുമ്മനം രാജശേഖരനും സ്ഥാനാർഥിക്കാര്യത്തിൽ വിസമ്മതം അറിയിച്ചതായാണ‌് സൂചന. തിരുവനന്തപുരത്ത‌് സ്ഥാനാർഥിയാകാൻ കെ സുരേന്ദ്രൻ, പി എസ‌് ശ്രീധരൻ പിള്ള, സുരേഷ‌് ഗോപി എന്നിവരെയാണ് നിലവിൽ ബിജെപി പരിഗണിക്കുന്നതെന്നറിയുന്നു.

INDIANEWS24 HYDERABAD DESK

Leave a Reply