728-pixel-x-90-2-learn
728-pixel-x-90
<< >>

മോഹന്‍ലാല്‍-മമ്മൂട്ടി-ദിലീപ് Vs പൃഥിരാജ്-ഫഹദ്-നിവിന്‍ പോളി

2014 ലെ ഓണക്കാലത്തും കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി തുടരുന്ന തങ്ങളുടെ താരാധിപത്യം ഒരു പരിധി വരെ നില നിര്‍ത്തുന്നതിനു മോഹന്‍ലാലിനും മമ്മൂട്ടിക്കും കഴിഞ്ഞിട്ടുണ്ട്.ദൃശ്യം നല്‍കിയ ഊര്‍ജ്ജത്തില്‍ മോഹന്‍ലാല്‍ കുതിച്ചു പായുന്ന കാഴ്ചയാണ് 2013ഉം 2014 ന്‍റെ ആദ്യ പകുതിയും ദര്‍ശിച്ചത്.ജില്ല, മിസ്റ്റര്‍ ഫ്രോഡ്,കൂതറ തുടങ്ങിയ ചിത്രങ്ങളൊന്നും വന്‍ വിജയമായില്ലെങ്കിലും ലാലിന് പ്രോജക്ടുകള്‍ക്ക് ഒരു കുറവുമില്ല.പെരുച്ചാഴി തുടങ്ങിയ വന്‍ ബജറ്റ് ചിത്രങ്ങള്‍ ഇന്നും മോഹന്‍ലാലിനെത്തെടിയെത്തുന്നത് അദ്ദേഹത്തിന്‍റെ ജനപ്രീതിക്ക് ഒരിടിവും തട്ടിയിട്ടില്ല എന്ന വസ്തുതയിലേക്കാണ്.പ്രായത്തിനൊത്ത വേഷങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ലാല്‍ കാണിക്കുന്ന മിടുക്കും അദ്ദേഹത്തിനു തുണയാകുന്നു.

മമ്മൂട്ടിക്കാകട്ടെ തുടര്‍ച്ചയായ പരജായങ്ങള്‍ അദ്ദേഹത്തിന്‍റെ താരസിംഹാസനത്തിനു ഒരിളക്കവും ഏല്‍പ്പിക്കാത്ത സ്ഥിതി വിശേഷമാണ്.ജൂലൈ -ആഗസ്ത് മാസങ്ങളിലായി മൂന്നു ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റെതായ് പുറത്തിറങ്ങുന്നത്.പ്രായത്തിനനുസരിച്ചുള്ള മികച്ച വേഷങ്ങള്‍ അദ്ദേഹം തെരഞ്ഞെടുക്കുന്നില്ല എന്നത് മാത്രമാണ് മമ്മൂട്ടിയുടെ ന്യൂനത.പക്ഷെ ഇറങ്ങാനിരിക്കുന്ന മുന്നറിയിപ്പ് എന്ന ചിത്രം അദ്ദേഹത്തെ കരിയറിന്റെ പുതിയ തീരത്തേക്കടുപ്പിക്കും എന്നാണു പ്രതീക്ഷ.

ഭരത് ഗോപിയും നെടുമുടി വേണുവും തിലകനുമൊക്കെ ചേര്‍ന്ന് “നല്ല” സിനിമകള്‍ സൂപ്പര്‍ ഹിറ്റാക്കിയിരുന്ന ഒരു വസന്ത കാലത്തേക്ക് മലയാളത്തെ കൂട്ടിക്കൊണ്ടുപോകാന്‍ മമ്മൂട്ടിക്ക് കൈ വന്നിരിക്കുന്ന ഒരു സുവര്‍ണ്ണാവസരമാണിത്. ഭരത് ഗോപിക്കും തിലകനുമൊന്നും ഇല്ലാതിരുന്ന ഒരു സൗഭാഗ്യം കൂടിയുണ്ട് മമ്മൂട്ടിക്ക്,” വന്‍ ജനപ്രീതി അഥവാ മികച്ച ഇനിഷ്യല്‍” എന്ന ഗുണം.മോഹന്‍ലാലും കൂടി ഈ ശ്രേണിയിലേക്ക് എത്തുമ്പോള്‍ ഇരുവര്‍ക്കും ചേര്‍ന്ന് മലയാള സിനിമയെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കാനാകും.യഥാര്‍ഥ ജീവിതത്തിലെ ഹീറോസ് നാല്‍പ്പതുകളിലും അന്‍പതുകളിലും അറുപതുകളിലും എഴുപതികളിലും ഉള്ളവരാണ് എന്ന തിരിച്ചറിവ് മമ്മൂട്ടിക്ക് ഉണ്ടാകണം എന്ന് മാത്രം.ഇക്കാര്യത്തിന് അദ്ദേഹത്തിനു സാക്ഷാല്‍ അമിതാഭ് ബച്ചനെ മാതൃകയാക്കാം.

Suresh-Gopi-in-Dolphin-Bar-Movie-Photos-9അതേ സമയം സുരേഷ്ഗോപിയുടെയും ജയറാമിന്റെയും നില പരുങ്ങലിലാണ്.സുരേഷ്ഗോപി തന്റെ പ്രതീക്ഷ ശങ്കറിന്റെ ഐ എന്ന ചിത്രത്തില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുകയാണ്.ചിത്രീകരണം പൂര്‍ത്തിയായ ഡോള്‍ഫിന്‍ ബാര്‍ പുറത്തിറങ്ങാത്തതും സുരേഷിന് പ്രതിസന്ധി സൃഷ്ടിക്കുന്നു.നിലവില്‍ ഏതാനും ചിത്രങ്ങളില്‍ മാത്രമാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്.സോഷ്യല്‍ ആക്ടിവിസ്റ്റായും രാഷ്ട്രീയക്കാരനായുമൊക്കെ തന്റെ ജീവിതം വഴിതിരിച്ചുവിടാന്‍ ഒരുങ്ങുന്ന സുരേഷ് ഗോപി പഴയത് പോലെ സീരിയസ് ആയി സിനിമയെ കാണുന്നുണ്ടോ എന്നും സന്ദേഹമുണ്ട്.

dileep jayaramമികച്ച  തിരക്കഥയും അനുയോജ്യമായതും വ്യത്യസ്തവുമായ വേഷങ്ങളും ലഭിക്കുന്നില്ല എന്നതാണ് ജയറാം നേരിടുന്ന വെല്ലുവിളി.തന്റെ സ്ഥിരം ട്രാക്കില്‍ മാത്രം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദിലീപിന്റെ നില തല്‍ക്കാലം ഭദ്രമാണെങ്കിലും ജയറാം നേരിടുന്ന വെല്ലുവിളിയിലേക്ക് അധികം താമസിയാതെ ദിലീപും അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ എത്തിച്ചേരും.അനൂപ്‌ മേനോനുമായുള്ള വിജയ കോമ്പിനേഷന്‍ ബ്രേക്ക് ആയതോടെ ജയസൂര്യയും പരാജയ വീഥിയിലാണ്.പുണ്യാളന്‍ അഗര്‍ ബത്തീസും മങ്കിപ്പെന്നും മാത്രമാണ് അടുത്തിടെ ജയസൂര്യക്ക് ഗുണം ചെയ്തത്.തൊണ്ണൂറുകളിലെ വിജയ നായകനായിരുന്ന മുകേഷ് ഇപ്പോഴും മോഹന്‍ലാലിനെപ്പോലുള്ള സമകാലീനരുടെ ചിത്രങ്ങളില്‍ തിളങ്ങുന്നു.അറബിയും ഒട്ടകവും തുടങ്ങി ഇറങ്ങാനിരിക്കുന്ന പെരുച്ചാഴി വരെയുള്ള ചിത്രങ്ങള്‍ ഉദാഹരണം.

അതേ സമയം യുവതാരങ്ങളില്‍ തുടര്‍ച്ചായ വിജയങ്ങളിലൂടെ പൃഥി രാജ് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു.ഒപ്പം നിവിന്‍ പോളിയും ഫഹദ് anoop jayasooryadulkharഫാസിലുമുണ്ട്.സോളോ ഹീറോ ചിത്രങ്ങള്‍ പരാജയമായത് ഒരു നായകന്‍ എന്ന നിലയില്‍ ദുല്‍ഖറിനു വിനയായി.അതേ സമയം യുവ താര മള്‍ട്ടി സ്റ്റാര്‍  ചിത്രങ്ങളില്‍ ദുല്‍ഖര്‍ ശോഭിക്കുന്നുണ്ട്.ഇന്ദ്രജിത്തിന്റെ വഴിയേയാണ്‌ ദുല്‍ഖറും സഞ്ചരിക്കുന്നത്.അനൂപ്‌ മേനോനും സമാന അവസ്ഥയിലാണ്.ഒറ്റയ്ക്ക് ചിത്രങ്ങള്‍ വിജയിപ്പിക്കുക എന്നത്  മൂവര്‍ക്കും ഏറെക്കുറെ ബാലികേറാമലയായ മട്ടാണ്.

യുവതാരങ്ങളുടെ മല വെള്ളപ്പാച്ചില്‍ ഏറെക്കുറെ സെറ്റില്‍ ആകുമ്പോള്‍ തെളിഞ്ഞു വരുന്നത് പൃഥിരാജ്,ഫഹദ് ഫാസില്‍,നിവിന്‍ പോളി എന്നിങ്ങനെ  മൂന്ന് സോളോ ഹീറോമാര്‍ മാത്രമാണ്.അതില്‍ പൃഥിരാജ് ഒരു വള്ളപ്പാട് ദൂരത്തിലാണ്.അതേ സമയം അഭിനയ സിദ്ധിയില്‍ ഫഹദ് മുന്നിട്ടു നില്‍ക്കുന്നു.നിവിന്‍ പോളിയാകട്ടെ ഇമേജിന്റെ ചട്ടക്കൂടില്‍ തളച്ചിടപ്പെടരുത് എന്ന നിഷ്കര്‍ഷതയോടെയാണ് കരിയറില്‍ മുന്നോട്ട് നീങ്ങുന്നത്.ഓം ശാന്തി ഓശാനയും ബാംഗ്ലൂര്‍ ഡെയ്സും ഡാ തടിയായും തട്ടത്തിന്‍ മറയത്തും 1983 യും കാട്ടിത്തരുന്നത്‌ നിവിന്റെ ലോങ്ങ്‌ റണ്‍ സാധ്യതകള്‍ തന്നെയാണ്.പരാജയ പരമ്പരകള്‍ സമ്മാനിച്ചുവെങ്കിലും ആസിഫ് അലിയെ  ഇനിയും എഴുതി തള്ളാന്‍ സിനിമാ വ്യവസായം തയ്യാറായിട്ടില്ല.സണ്ണി വെയ്നും തന്റേതായ ഒരു ട്രാക്കില്‍ പതിയെ നീങ്ങുന്നുണ്ട്.പക്ഷെ കുതിര മീനുകളും കൂതറയും സണ്ണിക്ക് ഗുണം ചെയ്തില്ല.ഇനിയുമൊരു ബ്രേക്ക് വേണ്ടിയിരിക്കുന്നു സണ്ണിക്ക്.പക്ഷെ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളില്‍ സണ്ണി ഒരു മുതല്‍ക്കൂട്ടാണ്.
bhavana kavyaനടിമാരില്‍ ഭാവനയും ഭാമയും രമ്യാ നമ്പീശനും കാവ്യാ മാധവനുമാണ് അവശേഷിക്കുന്നത്.മീരാ ജാസ്മിനുംmanju warrier മംമ്തയും സംവൃതയുമൊക്കെ അരങ്ങൊഴിഞ്ഞ മട്ടാണ്.നസ്രിയ വിവാഹ ശേഷം തുടരുമോ എന്നും നിശ്ചയമില്ല.ഒരു കൂട്ടം പുതിയ നടിമാര്‍ മലയാളത്തില്‍ രംഗപ്രവേശം ചെയ്യേണ്ടിയിരിക്കുന്നു.മഞ്ജു വാരിയരെപ്പോലുള്ള നടിമാരുടെ തിരിച്ചു വരവ് ഒരു പരിധി വരെ ഗുണം ചെയ്യുക മോഹന്‍ലാല്‍-മമ്മൂട്ടി ദ്വയങ്ങളുടെ വരാനിരിക്കുന്ന മികച്ച സൃഷ്ടികളിലായിരിക്കും.ഇരുവരുടെയും അഭിനയ ശേഷിയോടു കിട പിടിക്കാന്‍ കഴിയുന്ന നടിമാര്‍ ഇന്ന് നന്നേ കുറവാണ്.

മോഹന്‍ലാല്‍-മമ്മൂട്ടി-ദിലീപ് എന്നിങ്ങനെ ചുരുങ്ങിയിരിക്കുന്നു ഇന്നത്തെ സൂപ്പര്‍ താര ത്രയം.നവ സൂപ്പര്‍താര ത്രയങ്ങളായി പൃഥിരാജ്-ഫഹദ് ഫാസില്‍-നിവിന്‍ പോളി ഉദയം ചെയ്തു കഴിഞ്ഞു.ഒറ്റയ്ക്ക് ഒരു ചിത്രം വിജയിപ്പിക്കാന്‍ കഴിവുള്ള ഈ ആറു താരങ്ങളായിരിക്കും ചുരുങ്ങിയ പക്ഷം 2016 വരെയുള്ള മലയാളം സിനിമാ വ്യവസായത്തിന്റെ നേടും തൂണുകള്‍.ഏഴും എട്ടും ഒന്‍പതും പത്തും നമ്പറുകള്‍ ജയസൂര്യ,ദുല്‍ഖര്‍ സല്‍മാന്‍,ഉണ്ണി മുകുന്ദന്‍,ആസിഫ് അലി,സണ്ണി വെയ്ന്‍,ഇന്ദ്രജിത്ത്,അനൂപ്‌ മേനോന്‍ തുടങ്ങിയ നിരവധി യുവതാരങ്ങള്‍ പങ്കിടുന്ന സ്ഥിതി വിശേഷമാണ്.ഇവരില്‍ ആരൊക്കെ അവശേഷിക്കും എന്ന് 2015 തീരുമാനിക്കും.ഒപ്പം ചില പുതിയ മുഖങ്ങളും സ്ഥാനം പിടിച്ചേക്കാം.കാളിദാസ് ജയറാമിനെയും പ്രണവ് ലാലിനെയുമൊക്കെ അക്കൂട്ടത്തില്‍ നമുക്ക് പ്രതീക്ഷിക്കാം. SANU SATHYAN INDIANEWS24

pridhi asif sunny

 

Leave a Reply