728-pixel-x-90-2-learn
728-pixel-x-90
<< >>

മോഹന്‍ലാല്‍ ബ്രസീലിലേയ്ക്ക് പുറപ്പെട്ടു

ലോക ഫുട് ബോള്‍ മാമാങ്കം കാണാന്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ബ്രസീലിലേയ്ക്ക് പുറപ്പെട്ടു.ക്രിക്കറ്റ് പോലെ തന്നെ മോഹന്‍ലാലിന് ഫുട്ബോളും പ്രിയപ്പെട്ടതാണ്.മുടങ്ങാതെ കളി കാണുകയും കാല്‍പ്പന്ത് കളിയുടെ ആവേശകരമായ രംഗങ്ങള്‍ അടങ്ങിയ ചിത്രങ്ങള്‍ തന്റെ ഫെയ്സ് ബുക്ക് പേജില്‍ പോസ്റ്റ്‌ ചെയ്യുന്നതും പതിവായിരുന്നു.

ലാലിന്‍റെ ഇഷ്ട ടീമുകള്‍ ബ്രസീലും അര്‍ജന്റീനയുമാണ്.ഇരു ടീമുകളും സെമിയില്‍ എത്തിയത് ലാലിനെ ആവേശം കൊള്ളിച്ചിട്ടുണ്ട്.ലോകം മുഴുവന്‍ ഇപ്പോള്‍  ലോകകപ്പില്‍ നിന്നും ഉയിര്‍ കൊള്ളുന്ന ഒരുമയുടെ താളത്തിലാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിന്‍റെ സൂപ്പര്‍ ഹിറ്റ്‌ ചിത്രമായ സുഖമോ ദേവിയിലും മഹാസമുദ്രം എന്ന ചിത്രത്തിലും മോഹന്‍ലാല്‍ ഫുട് ബോള്‍ താരമായി അഭിനയിച്ചിട്ടുണ്ട്.കൂടാതെ ഫുട്ബോള്‍ എന്ന ചിത്രത്തിലും ലാല്‍ തന്റെ കരിയറിന്‍റെ ആദ്യ ഘട്ടത്തില്‍ അഭിനയിച്ചിരുന്നു.തന്റെ യൌവന കാലത്ത് ക്രിക്കറ്റ് പോലെ തന്നെ ഫുട്ബോള്‍ കളിയിലും മോഹന്‍ലാല്‍ ഒരു കൈ നോക്കിയിട്ടുണ്ട് എന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്.

indiamovies/uk

Leave a Reply