728-pixel-x-90-2-learn
728-pixel-x-90
<< >>

മോഹന്‍ലാല്‍ ചിത്രവുമായി ലാല്‍ജോസ്‌

ഒടുവില്‍ അത് സംഭവിച്ചു.നിരവധി സൂപ്പര്‍ ഹിറ്റ് മലയാള ചിത്രങ്ങള്‍ ഒരുക്കിയ ലാല്‍ജോസ് സൂപ്പര്‍ താരം മോഹന്‍ലാലിനെ വച്ച് പടമെടുക്കുന്നു.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് സംവിധായകന്‍ അഡ്വാന്‍സ് വാങ്ങിയതായാണ് വിവരം.

ചിത്രത്തിന്റെ തിരക്കഥ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പേരുള്‍പ്പെടെ ഒരു വിവരവും പുറത്തുവിടാറായിട്ടില്ലെന്നും ലാല്‍ജോസ് പറഞ്ഞു.മോഹന്‍ലാലിന് പറ്റിയ കഥി കിട്ടാത്തതിനാലാണ് ഇരുവരും ഇതേവരെ ഒരുമിക്കാതിരുന്നതെന്ന് ലാല്‍ജോസ് തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.

INDIANEWS24.COM Movies

Leave a Reply