jio 800x100
jio 800x100
728-pixel-x-90
<< >>

മോഹന്‍ലാല്‍ ചിത്രങ്ങള്‍ കാര്യമായി ശ്രദ്ധിക്കാറുണ്ടെന്ന് ധനുഷ്

മലയാള സിനികളില്‍ കൂടതലായി ശ്രദ്ധിക്കാറുള്ളത് മോഹന്‍ലാല്‍ ചിത്രങ്ങളാണെന്ന് തമിഴ് യുവതാരം ധനുഷ്.ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം തന്റെ സിനിമാ വീക്ഷണത്തെ കുറിച്ചു വിശദീകരിച്ചപ്പോഴാണ് മോഹന്‍ലാല്‍ സിനിമകളെ പറ്റി പറഞ്ഞത്.

‘എല്ലാ ഭാഷകളിലെയും സിനികള്‍ ശ്രദ്ധയോടെ വീക്ഷിക്കാറുണ്ട് മലയാള സിനികളെയും ഒഴിച്ചു നിര്‍ത്തിയിട്ടില്ല.മലയാളത്തില്‍ മോഹന്‍ലാല്‍ സാറിന്റെ ചിത്രങ്ങളെ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്’, ധനുഷ് പറഞ്ഞു.നല്ല അവസരം കിട്ടിയാല്‍ മലയാളത്തില്‍ അഭിനയിക്കാന്‍ തയ്യാറാണെന്നും താരം താല്പര്യമറിയിച്ചു.എന്നാല്‍ ഭാഷ വലിയൊരു പ്രശ്‌നമാണ്, അറിയാവുന്ന ഭാഷയാണെങ്കില്‍ കൂടുതല്‍ കണ്‍ഫോര്‍ട്ടബിളായിരിക്കും.ഷമിതാബ് എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിനേക്കാള്‍ തന്നെ ചിത്രത്തിലേക്ക് നിര്‍ദ്ദേശിച്ചത് ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരം അമിതാഭ് ബച്ചനാണെന്നത് കൂടുതല്‍ സന്തോഷവും ആത്മവിശ്വാസവും പകരുന്നതായി ധനുഷ് പറഞ്ഞു.

INDIANEWS24.COM MOVIES

Leave a Reply