മലയാള സിനിമയില്‍ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായ ദൃശ്യം സിനിമയുടെ ഹിന്ദി പതിപ്പ് നാളെ തീയേറ്ററുകളിലെത്തും.ഇതിന് മുന്നോടിയായാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അജയ് ദേവഗണ്‍ വലിയൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.മോഹന്‍ലാല്‍ അഭിനയിച്ചതിനാല്‍ മലയാളത്തിലെ ദൃശ്യം ഒരിക്കല്‍ പോലും താന്‍ കണ്ടില്ല.
ഇതിന്റെ കാരണം അജയ് ദേവഗണ്‍ തന്നെ പറയുന്നത് ഇങ്ങനെ.ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം താന്‍ ചെയ്യേണ്ടിവരുമ്പോള്‍ തീര്‍ച്ചയായും സ്വാധീനം ചെലുത്തും.നേരെ മറിച്ച് അഭിനയത്തികവില്ലാത്ത ഒരാളാണ് അത് ചെയ്തതെങ്കില്‍ എങ്ങനെ ആ റോള്‍ കൂടുതല്‍ ഗംഭീരമാക്കാം എന്നറിയാന്‍ പല തവണ കാണേണ്ടതായി വരും.പക്ഷെ മോഹന്‍ലാല്‍ ആണെന്നു കേട്ടപ്പോള്‍ അതില്‍ ഒരു പാളിച്ചയും സംഭവിച്ചിട്ടുണ്ടാകില്ലെന്നു ബോധ്യമായിരുന്നു.ലാലിന്റെ അഭിനയം കണ്ടിരുന്നെങ്കില്‍ താന്‍ ചെയ്ത കഥാപാത്രത്തിനോട് നീതി പുലര്‍ത്താന്‍ സാധിക്കുമായിരുന്നില്ല എന്നും അജയ് ദേവഗണ്‍ പറഞ്ഞു.
INDIANEWS24.COM Movies