728-pixel-x-90-2-learn
728-pixel-x-90
<< >>

മോഹന്‍ലാല്‍ എല്ലാവര്‍ക്കും ഒരു അഡിക്ഷനാണെന്ന സിദ്ദീഖ്‌

മോഹന്‍ലാല്‍ അടുത്തിടപെട്ടാല്‍ അദ്ദേഹം എപ്പോഴും അടുത്തു വേണം എന്നു തോന്നിപോകുന്ന തരം ഒരു ആസക്തി എല്ലാവരിലും ഉണ്ടായിപോകുന്നുവെന്ന് സംവിധായകന്‍ സിദ്ദീഖ്.ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ ലേഖനത്തിലാണ് അദ്ദേഹം മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

‘ഇഷ്ടപ്പെട്ടവര്‍ക്കെല്ലാം മോഹന്‍ലാല്‍ ഒരു അഡിക്ഷനാണ്.എത്ര തിരക്കിനിടയിലാണെങ്കിലും ഒന്നു കൈയുയര്‍ത്തിക്കാട്ടാതെ ലാല്‍ പോകില്ല.ആ പുഞ്ചിരി കാണുമ്പോള്‍ അത്ഭുതം തോന്നും.സ്‌നേഹം കൊടുക്കാന്‍ വേണ്ടിയാണ് ഈ മനുഷ്യന്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്നതെന്നുപോലും തോന്നും.അവസാനഷോട്ട് കഴിഞ്ഞ് ലാല്‍ സെറ്റില്‍ നിന്ന് പിരിയുമ്പോള്‍ എല്ലാവര്‍ക്കും വിഷമം തോന്നും.വേര്‍പാടിന്റെ ദുഃഖം എല്ലാവര്‍ക്കും ഉണ്ടാകാറുണ്ട്.ഇനിയെന്നാണ് ഇദ്ദേഹത്തെ കാണാന്‍ കഴിയുക? ഈ മനുഷ്യനെ വച്ച് എന്നാണ് ഒരു പടം ചെയ്യാന്‍ അവസരമുണ്ടാകുക? എന്നെല്ലാം മനസ്സ് വേദനിക്കും’.മോഹന്‍ ലാലിനെ വച്ച് സിനിമ ചെയ്തിട്ടുള്ള എല്ലാ സംവിധായകര്‍ക്കും ഇതേ അനുഭവമാവും ഉണ്ടാവുകയെന്നും സിദ്ദീഖ് പറയുന്നു.

കാര്യങ്ങളിങ്ങനെയാണെങ്കിലും ലാലിന്റെ ശബ്ദവും മുഖ ലക്ഷണങ്ങളുമെല്ലാം ഒരു സാധാരണ മനുഷ്യന്റേതാണെന്നാണ് സിദ്ദീഖിന്റെ അഭിപ്രായം.അതില്‍ കവിഞ്ഞ് വലിയ പ്രത്യേകതകളൊന്നുമില്ല.പക്ഷേ ആ സാധാരണക്കാരനില്‍ നിന്നും വരുന്ന ഔട്ട്കം വലിയ അസാധാരണമായതാണെന്നും അദ്ദേഹം എഴുതിയിരിക്കുന്നു.

INDIANEWS24.COM Movies

Leave a Reply