728-pixel-x-90-2-learn
728-pixel-x-90
<< >>

മോഹന്‍ലാല്‍ എന്ന നടന്‍ വലിയൊരു വിസ്മയം: മഞ്ജു വാര്യര്‍

നടി മഞ്ജു വാര്യര്‍ മോഹന്‍ലാലിനെ വിശേഷിപ്പിക്കുന്നത് വിസ്മയം എന്നാണ്. അതിനപ്പുറം ഒരു വാക്കില്ലെന്ന് മഞ്ജു തന്റെ ഫേയ്‌സ് ബുക്ക് പേജിലൂടെ രണ്ട് ദിവസം മുമ്പാണ് ലോകത്തെ അറിയിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ മഞ്ജു വാര്യര്‍ രണ്ടാം വരവിലെ രണ്ടാം ചിത്രം മോഹന്‍ലാലിനൊപ്പം പൂര്‍ത്തിയാക്കുന്ന വേളയിലാണ് താരത്തെ കുറിച്ച് പോസ്റ്റിട്ടിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ലാലേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട വാക്കാണ് വിസ്മയം എന്ന് കേട്ടിട്ടുണ്ട്. പക്ഷേ അദ്ദേഹത്തെ വിശേഷിപ്പിക്കാനും അതിനപ്പുറമൊരു വാക്കില്ല. എത്രയോവര്‍ഷങ്ങള്‍ക്കുശേഷമാണ് ലാലേട്ടനൊപ്പം അഭിനയിക്കുന്നത്. കന്മദത്തിലും ആറാം തമ്പുരാനിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്ക് വീരപരിവേഷമുണ്ടായിരുന്നു.manju

പക്ഷേ എന്നും എപ്പോഴും എന്ന ചിത്രത്തില്‍ തീര്‍ത്തും സാധാരണക്കാരനായ പത്രപ്രവര്‍ത്തകനെയാണ് ലാലേട്ടന്‍ അവതരിപ്പിക്കുന്നത്.
കളിയും ചിരിയും തമാശയുമൊക്കെയായി അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ തന്നെ രൂപപ്പെടുത്തിയ കഥാപാത്രം. ലാലേട്ടന്‍ ഒരു മാന്ത്രിക കണ്ണാടിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തനിക്കെതിരെ നില്‍കുന്നവരിലേക്ക് തന്റെയുള്ളിലെ ദിവ്യമായ കഴിവുകളെ പ്രതിഫലിപ്പിക്കുന്ന അഭിനേതാവ്. ഈ സിനിമയില്‍ എനിക്ക് എന്തെങ്കിലും ചെയ്യാനായിട്ടുണ്ടെങ്കില്‍ അത് ലാലേട്ടനില്‍ നിന്ന് കിട്ടിയ ദൈവികമായ ഊര്‍ജത്താലാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

ennum eppozhumലാലേട്ടന്‍ പല സീനുകളും അഭിനയിക്കുന്നത് കാണുമ്പോള്‍ നമ്മള്‍  അത്ഭുതപ്പെട്ടുപോകും. എങ്ങനെ കഴിയുന്നു ഇത് എന്ന അവിശ്വസനീയതയില്‍ നമ്മള്‍ അഭിനയിക്കാന്‍ മറന്നുനില്‍ക്കും. ജീവിതത്തെക്കുറിച്ച് ആഴത്തിലുള്ള ചില സംഭാഷണങ്ങള്‍ ഇതിലുണ്ട്. അത്രയും നേരം വെറും വെള്ളക്കടലാസിലെ അക്ഷരങ്ങള്‍ മാത്രമായിരുന്ന അവയ്ക്ക് ലാലേട്ടന്റെ ചുണ്ടിലൂടെ പുറത്തുവന്നതോടെ ജീവന്‍ വയ്ക്കുകയായിരുന്നു. പ്യൂപ്പ ചിത്രശലഭമാകുന്നതു പോലൊരു വിസ്മയം. എന്നും എപ്പോഴും എനിക്ക് തന്ന ഏറ്റവും വലിയ വിസ്മയവും മോഹന്‍ലാല്‍ എന്ന മഹാപ്രതിഭയുടെ പ്രകടനം വര്‍ഷങ്ങള്‍ക്ക് ശേഷം അരികെ നിന്ന് കാണാനായി.

INDIANEWS24 MOVIES

Leave a Reply