jio 800x100
jio 800x100
728-pixel-x-90
<< >>

മോഹന്‍ലാല്‍ ഇരട്ട വേഷത്തില്‍; ചിത്രം സംസ്‌കൃതത്തിലും മലയാളത്തിലും

ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ വീണ്ടും ഇരട്ടവേഷത്തില്‍.മലയാളത്തിലും സംസ്‌കൃതത്തിലും ഇറങ്ങുന്ന ചിത്രത്തിന് കാമമോഹിതം എന്നാണ് പേര്.സി.വി.ബാലകൃഷ്ണന്റെ കാമമോഹിതം എന്ന നോവലിനെ ആസ്പദമാക്കി ഹരിഹര്‍ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജജാലി എന്ന ജ്ഞാനിയുടേയും സാഗരദൂതന്‍ എന്ന ഭൂവുടമയുടേയും വേഷങ്ങളാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക.സ്‌നേഹത്തിന്റെ ശാസ്ത്രം പഠിക്കാന്‍ ജജാലി ശ്രമിക്കുമ്പോള്‍ സാഗരദൂതന്‍ പരകായ പ്രവേശത്തിന് ശ്രമിക്കുകയാണ് ചെയ്യുന്നത്.ഈ രണ്ട് കഥാപാത്രങ്ങളും തമ്മില്‍ വലിയ വ്യത്യാസമാണുള്ളതെന്നും അതിനാല്‍ തന്നെ മോഹന്‍ലാലിന് മികച്ച അഭിനയം കാഴ്ചവയ്ക്കാനാവുമെന്നും ഹരിഹര്‍ദാസ് പറഞ്ഞു.

ആദ്യം സംസ്‌കൃതത്തില്‍ മാത്രമാണ് സിനിമ ഒരുക്കാന്‍ തീരുമാനിച്ചിരുന്നത്. ദേവനാഗരി ഭാഷ സംസാരിക്കുമായിരുന്ന കാലത്തെ കഥയായതിനാലാണ് സംസ്‌കൃതത്തില്‍ സിനിമ ഒരുക്കാന്‍ തീരുമാനിച്ചത്.പിന്നീട് മലയാളത്തിലും സിനിമ ഒരുക്കുകയെന്ന ആശയത്തിലേക്ക് എത്തി.സംസ്‌കൃതത്തിലെ തിരക്കഥ തയ്യാറാക്കി വരികയാണ്. നായിക പുതുമുഖമായിരിക്കുമെന്നും സംവിധായകന്‍ വെളിപ്പെടുത്തി. മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല.

INDIANEWS24.COM MOVIES

Leave a Reply