728-pixel-x-90-2-learn
728-pixel-x-90
<< >>

മോഹന്‍ലാല്‍ അവധിയില്‍ !

ചിലപ്പോൾ മനസ് അങ്ങനെയാണ്. ഒന്നും പറയാൻ തോന്നില്ല. മിണ്ടാത്ത ഒരു തത്തയെപ്പോലെ അത് കൂട്ടിലേക്കൊതുങ്ങും. എന്റെ മനസ് ഇപ്പോൾ അങ്ങനെയാണ്. കഴിഞ്ഞ രണ്ടുമാസമായി വിശ്രമമില്ലാത്ത അധ്വാനമായിരുന്നു. അത് മനസ്സിനേയും ശരീരത്തെയും ഒരേപോലെ തളര്‍ത്തി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഞാന്‍ ആയുര്‍വേദ ചികിത്സക്ക് വിധേയനാകുകയാണ് ചെയ്യുക. മനസിനും ശരീരത്തിനും ആത്മാവിനും ഒരുപോലെ സൗഖ്യചികിത്സ. ശരീരത്തിനെയും മനസ്സിനെയുമടക്കി മൗനപ്പൂര്‍വം അല്‍പം ദിവസങ്ങൾ. അതിന്റെ സമയമാണിത്. അതുകഴിഞ്ഞ് പുത്തന്‍ ചിന്തകളും വിശേഷങ്ങളുമായി വരാം.
ഇത് കഴിഞ്ഞദിവസം മോഹൻലാലിന്റെ ബ്ളോഗിൽ തെളിഞ്ഞ വാക്കുകളാണ്.lal blog

ലാൽ ആയുർവേദ ചികിത്സയ്ക്കു പോകുന്നത് പതിവാണ്. എന്നാൽ സോഷ്യൽ മീഡിയ ഉൾപ്പെടെ എല്ലാത്തിൽ നിന്നും അകന്നൊരു ചികിത്സ ഇതാദ്യമാണ്. ദൃശ്യത്തിന്റെ വിജയാഘോഷങ്ങൾക്കിടയിലും വിശ്രമം. രണ്ടാഴ്ച മാറിനിൽക്കുന്നത് എവിടെയാണെന്ന് പതിവുപോലെ ഇത്തവണയും മറച്ചുവച്ചു. ഏതായാലും ആ നടനവൈഭവത്തിന് നല്ലൊരു വിശ്രമം ആശംസിക്കുന്നു.

ASHAM INDIANEWS24

 

Leave a Reply